BusinessQatar

പുതുവർഷത്തിൽ പ്രീമിയം പെട്രോളിന് വില വർധിക്കും

ഖത്തറിൽ 2024 ജനുവരി മാസത്തെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില ജനുവരിയിൽ ലിറ്ററിന് 1.95 QR ആയി വർധിച്ചിട്ടുണ്ട്.

അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10 റിയാൽ മാറ്റമില്ലാതെ തുടരുന്നു. ഡീസലും മാറ്റമില്ലാതെ തുടരും – വരും മാസത്തിൽ ലിറ്ററിന് 2.05 QR.

ഖത്തറിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിൽ വ്യതിയാനപ്പെടുകയാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button