WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഒമിക്രോൺ: രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ

ദോഹ: വിവിധ ലോകരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കവേ, കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ ആരോഗ്യമന്ത്രാലയം. എന്നാൽ ലിസ്റ്റിൽ പ്രകടമായ മാറ്റങ്ങളില്ല.

177 ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ നിന്ന് 2 രാജ്യങ്ങളെ (ഈസ്റ്റോണിയ, മംഗോളിയ) റെഡ് ലിസ്റ്റിലേക്ക് മാറ്റി. ഗ്രീൻ ലിസ്റ്റ് 175 ആയി കുറഞ്ഞു. റെഡ് ലിസ്റ്റ് 19 ൽ നിന്ന് 21 ആയി ഉയർന്നു. എല്ലാ ജിസിസി രാജ്യങ്ങളും ഗ്രീൻ ലിസ്റ്റിലാണ്.

ഇന്ത്യ ഉൾപ്പെടുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ മാറ്റമില്ല. ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ, ഇന്തോനേഷ്യ എന്നീ 16 രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിലുള്ളത്. 

ഇന്ത്യ അടങ്ങുന്ന ഒമിക്രോൺ ഭീഷണി ഇല്ലാത്ത രാജ്യങ്ങൾക്ക് യാത്രാ/ക്വാറന്റീൻ നയങ്ങളിൽ യാതൊരു മാറ്റവുമില്ല, നിലവിലുള്ളത് തന്നെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button