WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

വിസിറ്റ് വീസയിൽ വാക്സീൻ എടുക്കാത്ത കുട്ടികൾക്ക് ഖത്തറിലേക്ക് വരാമോ?

ഖത്തറിൽ വിസിറ്റ് വീസയിൽ ഇന്ത്യയിൽ നിന്ന് വാക്സിനെടുക്കാത്ത കുട്ടികൾ വരുന്നത് നിർത്തലാക്കിയതായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം. എല്ലാ തരം വിസിറ്റ് വീസകളിലും, വാക്സിനേഷൻ പൂർത്തിയാക്കിയ മുതിർന്നവർക്കൊപ്പം വാക്സീനെടുക്കാത്ത 11 വയസ്സ് മുതൽ താഴോട്ടുള്ള കുട്ടികൾക്ക് വരാം. ഇത് വരെയും ഇക്കാര്യത്തിൽ ഔദ്യോഗിക വിലക്കുകൾ ഒന്നുമില്ല.

എന്നാൽ, എല്ലാത്തരം വിസിറ്റ് വീസകൾക്കും ഇഹ്തിറാസ് പോർട്ടലിൽ പ്രീ-അപ്പ്രൂവൽ ആവശ്യമാണ്. വാക്സീൻ എടുക്കാത്ത കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും പ്രീ-അപ്പ്രൂവൽ നിർബന്ധമാണ്. അല്ലാത്തവരെ എയർലൈൻ കമ്പനികൾ വിമാനത്തിൽ അനുവദിക്കില്ല. പ്രീ-അപ്പ്രൂവൽ ലഭിച്ച കുടുംബങ്ങൾ ഖത്തറിലെത്തുന്നുണ്ട്. 

അഭ്യൂഹങ്ങൾക്ക് പുറമെ, ചിലർക്ക് പ്രീ-അപ്പ്രൂവൽ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതും ആശങ്ക പരക്കാൻ ഇടയാക്കി. എന്നാൽ ഇതിലെ സാങ്കേതിക കാരണം വ്യക്തമല്ല.

അതേസമയം, 12 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനെടുക്കാത്ത ആർക്കും വിസിറ്റ് വീസകളിൽ രാജ്യത്തേക്ക് വരാനാവില്ല.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button