ഇന്ത്യൻ നിർമ്മിത വാക്സീനായ കോവാക്സീന് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. ‘കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീനു’കളിൽ ആണ് കോവാക്സിന് ഖത്തർ അനുമതി നൽകിയിട്ടുള്ളത്. അംഗീകാരം ഉടൻ പ്രാബല്യത്തിലാകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ അപ്‌ഡേറ്റ് അനുസരിച്ച്, കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ട ആളുകൾക്ക്, ഖത്തറിലേക്ക് വരുന്നതിന് മുമ്പ് പോസിറ്റീവ് ഫലമുള്ള സീറോളജി ആന്റിബോഡി പരിശോധന നിർബന്ധമാണ്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം മാത്രമേ യാത്രക്കാരനെ പൂർണ പ്രതിരോധശേഷിയുള്ളതായി കണക്കാക്കൂ.
സിനോഫാം, സിനോവാക്, സ്പുട്നിക് വി എന്നിവയാണ് ഖത്തറിലെ മറ്റു കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീനുകൾ.
Ministry of Public Health adds Covaxin (developed by Bharat Biotech) to the list of Conditionally Approved COVID-19 Vaccines within its COVID-19 Travel and Return Policy. The approval comes into immediate effect. pic.twitter.com/pZwEJvaIwC
— وزارة الصحة العامة (@MOPHQatar) December 2, 2021