Qatar

പലിശ നിരക്കുകളിൽ മാറ്റമില്ല; നിലവിലെ നിരക്ക് തുടരാൻ ഖത്തർ സെൻട്രൽ ബാങ്ക് തീരുമാനം

ഖത്തറിലെ നിലവിലെ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ ഖത്തർ സെൻട്രൽ ബാങ്ക് (QCB) തീരുമാനിച്ചു. രാജ്യത്തെ നിലവിലെ പണനയം (monetary policy) വിലയിരുത്തിയ ശേഷമാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ബാങ്ക് വ്യക്തമാക്കിയത്.

നിലവിലെ നിരക്കുകൾ ഇങ്ങനെ

ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഖത്തർ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

  • ഡെപ്പോസിറ്റ് റേറ്റ് (QCBDR): 3.85%
  • ലെൻഡിംഗ് റേറ്റ് (QCBLR): 4.35%
  • റെപ്പോ റേറ്റ് (QCBRR): 4.10%

Related Articles

Back to top button