Qatar
ദീർഘകാല ഖത്തർ പ്രവാസി ഖത്തറിൽ നിര്യാതനായി
ദീർഘകാല ഖത്തർ പ്രവാസി ദോഹയിൽ നിര്യാതനായി. കോഴിക്കോട് വടകര താഴങ്ങാടി സ്വദേശി കോയാന്റവിട കെ.കെ മഹമൂദ് ആണ് മരണപ്പെട്ടത്. 65 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ ഹമദ് ആശുപത്രിയിൽ വച്ചായിരുന്നു മരണപ്പെട്ടത്.45 വർഷത്തോളമായി ഖത്തറിലുള്ള മഹ്മൂദ് ഫരീജ് അല് സുദാനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ റംല അദ്ദേഹത്തിനൊപ്പം ഖത്തറിലുണ്ടായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം, വെള്ളിയാഴ്ച വടകര താഴങ്ങടി ജുമുഅത്ത് പള്ളിയിൽ മയ്യത്ത് നമസ്കാരാനന്തരം ഖബറടക്കും.