WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

നോർത്ത് ഫീൽഡ് വിപുലീകരണത്തിനായി വമ്പൻ കരാറുകാർ മത്സരിക്കുന്നു

ഖത്തർ എനർജി എൽഎൻജിയിയുടെ നോർത്ത് ഫീൽഡ് പ്രൊഡക്ഷൻ സസ്റ്റൈനബിലിറ്റി (എൻഎഫ്‌പിഎസ്) പ്രോജക്‌റ്റിൻ്റെ പ്രവർത്തനത്തിനായി നാല് പ്രമുഖ അന്താരാഷ്ട്ര കോൺട്രാക്ടിംഗ് വമ്പന്മാർ  കരാറിനായി മൽസരിക്കുന്നതായി റിപ്പോർട്ട്.

ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിനും നിലനിർത്തുന്നതിനുമായി കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപവുമായി ഖത്തർ എനർജി മുന്നോട്ട് പോകുമ്പോൾ, വമ്പൻ നോർത്ത് ഫീൽഡ് ഉൾപ്പെടുന്ന ഒന്നിലധികം എഞ്ചിനീയറിംഗ്, സംഭരണ, നിർമ്മാണ, ഇൻസ്റ്റാളേഷൻ (ഇപിസിഐ) പാക്കേജുകൾക്കായുള്ള ടെൻഡർ നടപടികൾ നടത്തി വരികയാണ്.

ഖത്തർ എനർജി എൽഎൻജി, ഖത്തർ എനർജിയുടെ ഒരു അനുബന്ധ സ്ഥാപനമാണ്. ഇത് എമിറേറ്റിലെ ഒന്നിലധികം എണ്ണ-വാതക വികസനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു, അതിൻ്റെ നോർത്ത് ഫീൽഡിൻ്റെ മൾട്ടി ബില്യൺ ഡോളർ വിപുലീകരണം ഉൾപ്പെടെ ഇതിൽപ്പെടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button