ഉറവിടത്തിൽ മാലിന്യം തരം തിരിക്കൽ; വീടുകളിൽ കണ്ടെയ്‌നർ വിതരണം ചെയ്തു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതു ശുചിത്വ വകുപ്പ് വീടുകളിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവമാലിന്യങ്ങളും പ്രത്യേകമായി സംസ്‌കരിക്കുന്നതിനായി ഒനൈസ മേഖലയിൽ മാലിന്യം തരംതിരിക്കലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. 1,900 കണ്ടെയ്‌നറുകൾ ഇതിനായി വിതരണം ചെയ്തു.
ചാരനിറത്തിലുള്ള കണ്ടെയ്‌നറുകൾ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, ലോഹങ്ങൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനും, നീല കണ്ടെയ്‌നറുകൾ ഭക്ഷണ പാഴ്വസ്തുക്കളും ജൈവ മാലിന്യങ്ങളും ഉപേക്ഷിക്കുന്നതിനുമാണ്.
പൊതുശുചിത്വ മേഖലയിൽ ഖത്തർ ദേശീയ ദർശനം 2030 കൈവരിക്കുന്നതിന് സജീവമായ സംഭാവന നൽകണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഒക്ടോബറിൽ, ഒനൈസ മേഖലയിൽ 950 ചാരനിറത്തിലുള്ള കണ്ടെയ്‌നറുകളും തുല്യമായ നീല കണ്ടെയ്‌നറുകളും വിതരണം ചെയ്തിരുന്നു.
ഉറവിടത്തിൽ മാലിന്യം തരംതിരിക്കൽ പദ്ധതി ഉം ലഖ്ബ, മദീനത്ത് ഖലീഫ (തെക്ക്), അൽ മർഖിയ, നുഐജ എന്നിവിടങ്ങളിലും ഈ മാസം നടപ്പിലാക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv