HealthQatar

PBDA രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

“Drips to Life” എന്ന മുദ്രാവാക്യവുമായി PBDA (Peoples Blood Donation Army) എന്ന സംഘടനയുടെ നേതൃത്വത്തിൽ ലോക രക്തദാന കാമ്പയിന്റെ ഭാഗമായി ഖത്തറിലും രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു,

സെപ്റ്റംബർ 23 നു വെള്ളിയാഴ്ച ഉച്ചതിരിഞ് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് പരിപാടി നടക്കുക. ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചു നടത്തുന്ന പരിപാടി എച്എംസി ബ്ലഡ് ഡൊണേഷൻ സെന്ററിൽ വച്ച് നടക്കും.

വരും മാസങ്ങളിൽ നടക്കുന്ന ലോക ഫുട്ബോൾ മാമാങ്കത്തിന്റെ മുന്നോടിയായി ഖത്തറിൽ ആവശ്യമായി വന്നേക്കാവുന്ന രക്തത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്ന് വേണ്ടിയും “Save Energy for the Nation; Save a life by donating some drops of blood” എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ടുമാണ് പരിപാടി.

സംരംഭത്തിന്റെ വിജയത്തിന് എല്ലാ സുഹൃത്തുക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് PBDA ഭാരവാഹികൾ അഭ്യർത്ഥിച്ചു. പങ്കെടുക്കാനായി വിളിക്കുക:

ഖത്തർ ചീഫ് കോഓർഡിനേറ്റർ – ഹംസ അറക്കൽ – 74484409

സഹ കോർഡിനേറ്റർസ് –

  • സുഹറ സിദ്ധീഖ് 55453525 –
  • ആബിദ അലി 55378021
  • സലിം കാളത്തോട് 50828046
  • ജോമോൻ ജോസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button