HealthQatar

വാഹനത്തിലെത്തി വാക്സീൻ സ്വീകരിക്കാം അർദ്ധരാത്രി വരെ. ഡ്രൈവ്-ത്രൂ സെന്ററുകളിലെ പുതിയ പ്രവർത്തനസമയം ഇതാണ്.

ദോഹ: ഖത്തറിൽ വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ, ജൂൺ 13 ഞായറാഴ്ച മുതൽ ലുസൈൽ, അൽ വക്ര ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയം പുതുക്കിക്കൊണ്ടു പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവായി. ദിവസവും വൈകിട്ട് 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് പുതിയ പ്രവർത്തന സമയം. രാത്രി 11-നുള്ളിൽ എത്തുന്ന അവസാന ആളെ വരെ പ്രവേശിപ്പിക്കും.

ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിനേഷൻ മാത്രമാണ് ഡ്രൈവ്-ത്രൂ സെന്ററുകളിൽ നൽകുന്നത്. ഇതിനായി പ്രത്യേകം അപ്പോയിന്മെന്റ് എടുക്കേണ്ടതില്ല. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസിനുള്ള നിശ്ചിത ദിവസം കാറിലോ സമാന വാഹനത്തിലോ ഡ്രൈവ്-ത്രൂ സെന്ററിലെത്തി വാക്സീൻ സ്വീകരിക്കാം. സ്വന്തം വാഹനം ഇല്ലാത്തവർക്ക് ടാക്സിയും ഉപയോഗിക്കാം.

ഇതിനകം 3,02,000-ലധികം പേര്‍ ലുസൈൽ, അൽ വക്ര എന്നീ രണ്ടു ഡ്രൈവ് ത്രൂ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഖത്തറിൽ പകൽ താപനില രൂക്ഷമായതോടെ സെന്ററുകളിലെ പുതിയ സമയം ജനങ്ങൾക്ക് സൗകര്യപ്രദമാവുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button