WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

ഖത്തറിൽ നിന്ന് വിമാന യാത്രക്ക് ചെലവേറും; സർവീസ് ഫീസുകളിൽ മാറ്റം

ദോഹ: ഖത്തർ വിമാനത്താവളങ്ങളിലെ സർവീസ് ഫീസ് സംബന്ധിച്ച് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ സർക്കുലർ (2022-ലെ സർക്കുലർ നമ്പർ 2) പുറത്തിറക്കി. നിലവിലെ പാസഞ്ചർ ഫീസ് പുനഃപരിശോധിച്ച്, സുരക്ഷ, എയർ ഫ്രൈറ്റ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയിൽ യാത്രക്കാർക്ക് പുതിയ ഫീസ് ഉൾപ്പെടുത്തി, ഖത്തർ വിമാനത്താവളങ്ങളിലെ സർവീസ് ഫീസിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതായി സർക്കുലറിൽ പറയുന്നു.

ഈ ഫീസുകൾ 2022 ഏപ്രിൽ 1 അർധരാത്രി മുതൽ ബാധകമാകുമെന്നും, 2022 ഫെബ്രുവരി 1-നോ അതിനു ശേഷമോ നൽകുന്ന എല്ലാ ടിക്കറ്റുകൾക്കും പുതിയ ഫീസ് ഉൾപ്പെടുത്തുമെന്നും സർക്കുലർ അറിയിച്ചു.

പുതിയതും ഭേദഗതി ചെയ്തതുമായ ഫീസും സർക്കുലറിൽ ചേർത്തിട്ടുണ്ട്, അവ താഴെ പറയുന്നു:

1. എയർപോർട്ട് ഡവലപ്മെന്റ് ഫീസ്: 24 മണിക്കൂർ വരെയുള്ള ട്രാൻസിറ്റ് ഉൾപ്പെടെ പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും – ഓരോ യാത്രക്കാരനും QR 60 വീതം.

2. പാസഞ്ചർ ഫെസിലിറ്റി ഫീസ്: വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും 24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെ, ഓരോ യാത്രക്കാരനും QR 60

 3. പാസഞ്ചർ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസ്: പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും 24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെ: ഒരു യാത്രക്കാരന് QR 10

മേൽപ്പറഞ്ഞ എല്ലാ നിരക്കുകൾക്കും (1-3), സീറ്റില്ലാത്ത രണ്ടു വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞ്, ഡ്യൂട്ടിയിലുള്ള ഫ്ലൈറ്റ് ക്രൂ എന്നിവർക്കും, സാങ്കേതിക ബുദ്ധിമുട്ടുകളോ കാലാവസ്ഥയോ മറ്റ് സാധുവായ കാരണങ്ങളോ സഹിതം നിർബന്ധിത ഫ്ലൈറ്റ് റീഡയറക്ഷൻ അവസ്ഥയിലും ഇളവുകൾ നൽകും.

 4. എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസ്: തപാൽ ഉൾപ്പെടെ എല്ലാ ഇൻകമിംഗ്, ഇൻ-ട്രാൻസിറ്റ് കാർഗോ ഷിപ്പ്‌മെന്റുകളും:  ഒരു മെട്രിക് ടണ്ണിന് QR 10. ഒരേ വിമാനത്തിൽ പോകുന്ന ഷിപ്പ്മെന്റുകൾക്ക് ഈ ഫീസ് ബാധകമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button