Qatar
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തുകയുടെ പരിധി പ്രഖ്യാപിച്ച് മന്ത്രാലയം
ദോഹ: വാണിജ്യ-വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള റിക്രൂട്ട്‌മെന്റ് തുകകളുടെ പരിധി (പ്രൈസ് ക്യാപ്) പ്രഖ്യാപിച്ചു.
ഇത് പ്രകാരം, കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് 9,000 റിയാൽ മുതൽ ഇന്തോനേഷ്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് 17,000 റിയാൽ വരെയാണ് വില. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക്, QR 14,000 ആണ് പ്രൈസ് ക്യാപ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തുക പരിധി ഇങ്ങനെ:
- ഇന്തോനേഷ്യ: QR 17,000
- ശ്രീലങ്ക: QR 16,000
- ഫിലിപ്പീൻസ്: QR 15,000
- ബംഗ്ലാദേശ്: QR 14,000
- ഇന്ത്യ: QR 14,000
- കെനിയ: QR 9,000
- എത്യോപ്യ: QR 9,000
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.