Qatar

മുഷിരീബ് പെട്രോൾ സ്റ്റേഷൻ നാളെ മുതൽ അടച്ചിടും

ദോഹ: ഖത്തറിലെ മുഷിരീബ് പെട്രോള്‍ സ്റ്റേഷന്‍ നവംബര്‍ മൂന്ന്, നാളെ മുതല്‍ അടച്ചിടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടൽ തുടരുമെന്ന് ഏകീകൃത ഇന്ധന കമ്പനിയായ വുഖൂദ് അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങൾക്കായാണ് പെട്രോള്‍ സ്റ്റേഷന്‍ അടച്ചിടുന്നത്. 

അതേസമയം, തങ്ങളുടെ ഇന്ധന, സിദ്ര സേവനങ്ങള്‍ അടുത്തുള്ള ഓള്‍ഡ് അല്‍ ഗാനിം, ഓള്‍ഡ് സ്ലാറ്റ, ഫരീജ് ബിന്‍ ദിര്‍ഹാം എന്നിവിടങ്ങളിലെ പെട്രോള്‍ സ്റ്റേഷനുകളിൽ ലഭ്യമാകുമെന്നും വുഖൂദ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button