ഖത്തർ ടെന്നീസ് ഫെഡറേഷൻ്റെ (ക്യുടിഎഫ്) പങ്കാളിത്തത്തോടെ ലിവാൻ ഡിസൈൻ സ്റ്റുഡിയോസ് ആൻഡ് ലാബ്‌സ്, ഖത്തർ എക്‌സോൺ മൊബിൽ ഓപ്പൺ 2025 ലേക്കുള്ള പ്രത്യേക പോസ്റ്റർ ഡിസൈൻ മത്സരം പ്രഖ്യാപിച്ചു.
ATP (Association of Tennis Professionals) 250 ൽ നിന്ന് ATP 500 ടൂർണമെൻ്റിലേക്ക് ഖത്തർ ExxonMobil ഓപ്പൺ അടുത്തിടെ ഉയർത്തിയതിയതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ടൂർണമെന്റ്, 2025 ഫെബ്രുവരി 9 മുതൽ ആണ് നടക്കുക. ഇവൻ്റിനായി ഔദ്യോഗിക പോസ്റ്റർ നിർമ്മിക്കാൻ കലാകാരന്മാരെയും ഖത്തർ ആസ്ഥാനമായുള്ള ഡിസൈനർമാരെയും അധികൃതർ ക്ഷണിക്കുന്നു.
30 വർഷത്തിലേറെയായി രാജ്യാന്തര ടെന്നീസ് സർക്യൂട്ടിൽ ശ്രദ്ധേയമായ ഖത്തർ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ “അതുല്യമായ ചൈതന്യവും സമ്പന്നമായ ചരിത്രവും പകർത്തുക” എന്ന പ്രമേയത്തിന് കീഴിൽ ഒരുക്കുന്ന ഈ പോസ്റ്റർ ഡിസൈൻ മത്സരം ഖത്തറിലെ കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് പ്രതിഫലിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.
ഖത്തർ ടെന്നീസ് ഫെഡറേഷൻ വിജയികളാകുന്ന കലാകാരന്മാർക്ക് അംഗീകാരമായി 10,000 റിയാലിൻ്റെ സമ്മാനം നൽകുന്നു.
മത്സരത്തിൻ്റെ വിശദാംശങ്ങൾ:
യോഗ്യത: ഖത്തറികളോ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്നവരോ ആയ എല്ലാ ആർട്ടിസ്റ്റുകൾക്കും പങ്കെടുക്കാം.
തീം: ഖത്തറിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഡിസൈനുകൾ ഖത്തർ ഓപ്പണിൻ്റെ ചൈതന്യവും ചരിത്രവും പകർത്തണം.
ഫോർമാറ്റ്: വർക്കുകൾ അനുയോജ്യമായ ഉയർന്ന മിഴിവുള്ള ഡിജിറ്റൽ ഫോർമാറ്റിലായിരിക്കണം.
അവസാന തീയതി: എല്ലാ എൻട്രികളും നവംബർ 17, 2024-നകം സമർപ്പിക്കണം.
പങ്കെടുക്കാൻ താൽപ്പര്യമുള്ള കലാകാരന്മാർക്ക് അവരുടെ ഡിസൈനുകൾ ഇമെയിൽ വഴി (liwanbookings@qm.org.qa) അല്ലെങ്കിൽ liwan.org.qa എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. നിങ്ങളുടെ പേര്, കോൺടാക്റ്റ് വിവരങ്ങൾ, നിങ്ങളുടെ ഡിസൈൻ ആശയത്തിൻ്റെ ഒരു ഹ്രസ്വ വിവരണം എന്നിവ ഉൾപ്പെടുത്തുക.
കൂടുതൽ വിവരങ്ങൾക്ക്, www.liwan.org.qa സന്ദർശിക്കുക അല്ലെങ്കിൽ liwanbookings@qm.org.qa എന്ന വിലാസത്തിൽ നേരിട്ട് അധികൃതരെ ബന്ധപ്പെടാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp