Qatar

എം ജെ എം കെ ഖത്തർ ഇഫ്താർ സംഗമം നടത്തി

ദോഹ : പാലത്തുങ്കര മൂരിയത്ത് ജമാഅത് മഹൽ കൂട്ടായ്മ ഇഫ്താർ സംഗമവും എക്‌സിക്യുറ്റീവ് മെമ്പർ മാർക്കുള്ള ആദരവും, കുട്ടികൾക്ക് ഉള്ള സമ്മാന ദാനവും നടത്തി. കുടുംബങ്ങൾ ഉൾപ്പെടെ മഹല്ലിലുള്ള ഇരുന്നോറോളം പേർ പങ്കെടുത്ത സംഗമത്തിൽ പ്രസിഡന്റ് ഇ കെ ആയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു

വിജയകരമായി പത്താം വർഷം പൂർത്തീകരിച്ച എം ജെ എം കെ ഖത്തർ കൂട്ടായ്മ എക്‌സിക്യൂട്ടീവ് മെമ്പർ മാരെ ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്നേഹ സമ്മാനവും വിതരണം ചെയ്തു.

ഹാരിസ്, ഉമർ ഫാറൂഖ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌ റാഫി,മഹബൂബ്, പർവേശ്, മുജീബ്, മഹമൂദ്, നൗഷാദ്, മുത്തലിബ്, ജൂറൈദ്,ഹിഷാം, അനീസ്, അഷ്‌കർ നേതൃത്വം നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button