QatarUncategorized

ഹൃദയാഘാതം: ഖത്തറിൽ മലയാളി മരിച്ചു

ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു .മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ് തിങ്കളാഴ്ച മരിച്ചത്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം ഒരു മാസം മുമ്പ് ദോഹയിൽ തിരിച്ചെത്തിയത്.

ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിർ, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

Related Articles

Back to top button