Qatarsports

തിങ്ങി നിറഞ്ഞ് ജനം; ലോകകപ്പ് ടൂറിനെ വരവേറ്റ് സൗദിയും യുഎഇയും

സൗദി അറേബ്യയിലും യുഎഇയിലും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ പ്രമോഷണൽ ടൂർ വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്നു.

അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും ആദ്യമായി നടക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നത് വരെയുള്ള രണ്ട് മാസത്തെ കൗണ്ട് ഡൗണിനോട് അനുബന്ധിച്ചാണ് കമ്മിറ്റി പ്രൊമോഷണൽ ടൂർ ആരംഭിച്ചത്.

FIFA ലോകകപ്പ് ഖത്തർ 2022-നെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ, ഹയ്യ കാർഡ് എങ്ങനെ നേടാം, റിസർവ് താമസസൗകര്യം, ആരാധകരുടെ അനുഭവം, എങ്ങനെ ഖത്തറിൽ ചുറ്റിക്കറങ്ങാം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ആരാധകരെ ലക്ഷ്യമിട്ടുള്ളതാണ് ടൂറിന്റെ പ്രവർത്തനങ്ങൾ.

റിയാദിലെ അൽ നഖീൽ മാൾ, ജിദ്ദയിലെ മാൾ ഓഫ് അറേബ്യ, ദുബായിലെ മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 28 വരെ ലോകകപ്പ് ആഘോഷ പരിപാടികൾ അരങ്ങേറും.

മാളുകളിലെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 പവലിയനിൽ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് എസ്‌സിയിലെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ആൻഡ് കൊമേഴ്‌സ്യൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ നാമ പറഞ്ഞു. ടൂർണമെന്റിനെക്കുറിച്ച് കൂടുതലറിയാനും പ്രായോഗിക വിവരങ്ങൾ അന്വേഷിക്കാനും ജനങ്ങൾക്ക് ആകാംക്ഷയുണ്ട്.

ഹയ്യ കാർഡ് ഇഷ്യൂ ചെയ്യുന്നതിനും താമസ സൗകര്യം റിസർവ് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു പ്രത്യേക കോർണർ പവലിയനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിനോദ ഗെയിമുകൾക്കുള്ള സ്ഥലവും സുവനീർ ഫോട്ടോകൾ എടുക്കുന്നതിനുള്ള ത്രിമാന പ്ലാറ്റ്‌ഫോമും ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button