Qatar

ഖത്തറിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ മലയാളി ഗായകൻ മരണപ്പെട്ടു

ദോഹ അൽ മൻസൂറയിൽ കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ മലയാളി മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ഇന്നലെയാണ് മൃതദേഹം ലഭിച്ചത്. ഖത്തർ നിവാസിയും ഗായകനുമായ ഫൈസൽ കുപ്പായിയാണ് മരിച്ചത്. മലപ്പുറം നിലമ്പൂർ സ്വദേശിയാണ്. സംഭവം നടന്ന ദിവസം കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഫൈസൽ.

ഖത്തറിലെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഫൈസൽ. മൃതദേഹം ഹമദ് മെഡിക്കൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, തകർന്ന കെട്ടിടത്തിൽ താമസിച്ച വേറെയും മലയാളികളെ കാണാൻ ഇല്ലെന്ന പരാതിയും സജീവമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button