BusinessQatar

70% ത്തോളം ഓഫറുകളുമായി ലോകോത്തര ബ്രാൻഡുകൾ;  JAZP.COM ൽ ബിഗ് സേവിംഗ് ഡെയ്സ് തുടങ്ങി

ദോഹ: വെസ്റ്റേൺ ഇന്റർനാഷണൽ  ഗ്രൂപ്പിന്റെ പ്രമുഖ ഓൺലൈൻ വിപണന വെബ്സൈറ്റായ  ജാസ്പ് ഡോട് കോമിൽ, Jazp’s Big Saving Days ഷോപ്പിംഗ് ഉത്സവത്തിന് ഇന്ന് മുതൽ തുടക്കമായി. ഇന്ന് മുതൽ സെപ്റ്റംബർ 11 ശനിയാഴ്ച വരെ ജാസ്പ്.കോമിൽ നിന്ന് പർച്ചേസ് നടത്തുന്ന ഖത്തറിലുള്ളവർക്കാണ് വിലക്കുറവിന്റെ  ഈ സുവർണാവസരം ലഭ്യമാവുക. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ സ്വപ്‌നസമാനമായ വിലക്കുറവില്‍ സ്വന്തമാക്കാൻ അവസരമൊരുകുകയാണ് ജാസ്പ്.

പർച്ചെസ് ചെയ്യുന്നവരിൽ നിന്നും  നറുക്കെടുപ്പിലൂടെ വിജയിയാവുന്നയാൾക്ക് iPhone 12 ലഭിക്കും. കൂടാതെ പ്രമുഖ ബ്രാൻഡായ Xioami യുടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പ്രീ ഓർഡർ jazp .com വെബ്സൈറ്റിലൂടെ  സെപ്റ്റംബർ 10 നും 17 നും ഇടയിൽ ചെയ്യുകയാണെങ്കിൽ നിങ്ങള്ക്ക് മിയുടെ സ്മാർട്ട് വാച്ച്,  നൈൻബോട് ഫോൺ ഹോൾഡർ എന്നിവയും സമ്മാനമായി ലഭിക്കും.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരം 70 ശതമാനം വരെ വിലക്കുറവിൽ ജാസ്പില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. Apple, Samsung, Google Pixel, Oneplus, Poco, Mi തുടങ്ങിയവയുടെ മൊബൈല്‍ ഫോണുകളും-സ്മാർട്ട് വാച്ചുകളും, Philips, Bosch, TCL, Geepas, തുടങ്ങിയ കമ്പനികളുടെ ടെലിവിഷന്‍ സെറ്റുകള്‍ സ്പീക്കര്‍, വാഷിങ് മെഷീനുകള്‍ എന്നിവയും ഈ ഓഫറിലൂടെ സ്വന്തമാക്കാം.

Apple Dell, HP, Microsoft, Lenovo, Logitech, Sony തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപുകളും, ആക്സിസ്സരീസുകളും, Prestige, Hawkins, Royalford, Krypton, Geepas, Black and Decker  തുടങ്ങിയ ബ്രാന്‍ഡുകളുടെ അനേകം ഗൃഹോപകരണങ്ങളും  ജാസ്പ് ഡോട് കോം  ഒരുക്കിയിട്ടുണ്ട്.  ജാപ്‌സ് ഡോട് കോമിലൂടെ വാങ്ങുന്ന ഉത്പ്പന്നങ്ങള്‍  ഖത്തറില്‍ എവിടെയും സൗജന്യമായി ഡെലിവർ ചെയ്ത് കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2018-ല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇ-കൊമേഴ്‌സ് ബിസിനസ്സ് ആരംഭിച്ച ജാസ്പ് ഡോട്ട് കോം 2021 ഓടെ അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ജനകീയപിന്തുണയിൽ വൻ കുതിപ്പാണ് നടത്തിയത്. ഖത്തര്‍, ദുബൈ, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലും ജാസ്പ് ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസ്സ് ശൃംഖല വിപുലീകരിക്കുകയും ചെയ്തു.

വിശദ വിവരങ്ങൾക്ക് https://qatar.jazp.com/qa-en/ വെബ്സൈറ്റ് സന്ദർശിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button