Qatar
അൽ വുക്കൈറിൽ വച്ച് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

3 ദിവസം മുൻപ് സൗത്ത് അൽ വുകൈറിൽ വച്ച് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ അൽ വുക്കൈർ പ്രദേശത്തെ അൽ ഖറാറായിൽ വച്ചാണ് 3 ദിവസം മുൻപ് ഖത്തരി യുവാവ് അബ്ദുൽ അസീസ് അൽ മോതൈബിയെ കാണാതായത്. തുടർന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ, അധികൃതരും ഒരു സംഘം യുവാക്കളും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തുന്നത്.
മരണപ്പെട്ട യുവാവിന്റെ പരിചയക്കാർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം, 33 വയസ്സുള്ള ഇയാൾ 2003 മോഡൽ-സിൽവർ ലാൻഡ് ക്രൂയിസർ ജിഎക്‌സ് കാർ ഓടിച്ചിരുന്നുവെന്നും സൗത്ത് അൽ വുക്കൈർ പ്രദേശത്ത് നിന്നാണ് അവസാനമായി കോൾ ചെയ്തതെന്നുമാണ് വിവരം. മരണത്തിൽ ദുരൂഹത നീങ്ങാത്തതിനാൽ പോലീസ് അന്വേഷണം തുടരുകയാണ്.