WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Hot NewsQatar

ഈ ബ്രാൻഡ് ഓട്ട്‌സ് കഴിക്കരുത്; മുന്നറിയിപ്പുമായി മന്ത്രാലയം

അമേരിക്കൻ ബ്രാൻഡായ ക്വേക്കറിന്റെ ഓട്ട്‌സ് ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി. 2024 ജനുവരി 9, മാർച്ച് 12, ജൂൺ 3, ഓഗസ്റ്റ് 2, സെപ്തംബർ 1, ഒക്ടോബർ 1 എന്നീ എക്സ്പെയറി ഡേറ്റുകളിൽ വിപണിയിൽ ലഭ്യമായ ഓട്ട്‌സ് പാക്കുകൾക്കെതിരെയാണ് മുന്നറിയിപ്പ്.

സാൽമൊണെല്ല എന്ന രോഗകാരിയായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ക്വാക്കർ ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നടപടി.

വാങ്ങുന്ന ഓട്സുകൾ ഔട്ട്‌ലെറ്റിലേക്ക് തിരികെ നൽകാനോ അല്ലെങ്കിൽ നശിപ്പിക്കാനോ MoPH ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രാലയം മറ്റ് മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്, ഈ ഉൽപ്പന്നം വിപണനം ചെയ്യുന്നത് നിർത്താനും വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കാനും എല്ലാ വിതരണക്കാർക്കും ഉപഭോക്തൃ അസോസിയേഷനുകൾക്കും മന്ത്രാലയം സർക്കുലർ അയച്ചു.

കൂടുതൽ മുൻകരുതൽ നടപടിയായി ബന്ധപ്പെട്ട കടകളിൽ ഉൽപ്പന്നങ്ങൾ ഇല്ലെന്ന് പരിശോധിക്കാൻ മന്ത്രാലയം ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.

സാൽമൊണല്ല ഒരു രോഗകാരിയായ ബാക്ടീരിയയാണ്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button