Qatar

ഖത്തറിൽ ജോലി നേടേണ്ടത് എങ്ങനെ? A to Z നിർദ്ദേശങ്ങളുമായി യുവാവ്

ഖത്തറിൽ ജോലി നേടാൻ ശ്രമിക്കുന്നവർക്ക് വേണ്ടി തന്റെ വ്യക്തിഗത അനുഭവത്തിൽ നിന്നുള്ള മുഴുവൻ നിർദ്ദേശങ്ങളും പങ്കുവെച്ച് Faizi PT എന്നയാൾ ഖത്തർ മലയാളീസ് ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്യുകയാണിവിടെ. ഖത്തറിൽ പുതുതായി എത്തുന്ന നിരവധി പേർക്ക് ഉപകാരമാവും വിധം സമഗ്രമാണ് ഫൈസിയുടെ പോസ്റ്റ് (https://www.facebook.com/groups/qatarmalayalies/permalink/7361274127217911/?mibextid=W9rl1R):

“നിലവിൽ ഖത്തറിൽ ജോലി അന്വേഷിക്കുന്നവരും അത് പോലെ ഖത്തറിലേക്ക് ജോലിക്ക് വരാൻ ശ്രമിക്കുന്നവർക്കും ചെറിയ രീതിയിലെങ്കിലും ഉപകാരം ആവട്ടെ എന്നത് കൊണ്ടാണ് ഈ പോസ്റ്റ്. ഞാൻ വിസയിൽ വന്ന ഒരാളാണ്. ഞാൻ ഖത്തറിലേക്ക് വരാൻ തീരുമാനിച്ചത് മുതൽ ജോലി കിട്ടിയത് വരെ ഉള്ള ഒരു ചെറിയ വിവരണം ആണ്. Personal ആയിട്ടുള്ള എല്ലാ വിവരങ്ങളും Hide ചെയ്തിട്ടാണ് പോസ്റ്റ് (അതിന്റെ ആവശ്യം ഇല്ലാത്തത് കൊണ്ട്). പിന്നെ ഈ ID, അത് എന്റെ തൂലിക ID ആണ്.

ജോലി അന്വേഷിക്കാൻ വിസിറ്റ് വിസ ഇല്ലാത്തത് കൊണ്ട് തന്നെ വിസ എടുത്താണ് ഖത്തറിൽ വരേണ്ടത്. വിസ Processing നടക്കുന്നതിന് മുൻപ് തന്നെ കുഴപ്പമില്ലാത്ത രീതിയിൽ ഒരു CV തയ്യാറാക്കുക എന്നതാണ് ഞാൻ ആദ്യം ചെയ്തത്. CV ഏറ്റവും Important ആയിട്ടുള്ള ഒന്നാണ്. നമ്മളെ കുറിച്ച് കമ്പനി ആദ്യം മനസ്സിലാക്കുന്നത് CV യിൽ നിന്നാണ്. നൂറു കണക്കിന് വരുന്ന CV യിൽ നിന്ന് നമ്മുടെ CV സെലെക്ട് ചെയ്യണമെങ്കിൽ അത് നല്ല CV ആകണം. കണ്ടാൽ Impression വേണം. ഉള്ളടക്കം നല്ലതാക്കണം.

ചുവരുണ്ടെകിലെ ചിത്രം വരക്കാൻ പറ്റു എന്ന് പറയുന്ന പോലെ ഇൻ്റർവ്യൂ കിട്ടിയാലേ Perform ചെയ്ത‌ത് നമുക്ക് നമ്മളെ അവർക്ക് മുന്നിൽ present ചെയ്യാൻ കഴിയു. ഇന്റർവ്യൂ കിട്ടണമെങ്കിൽ അതിൽ നല്ല ഒരു റോൾ നമ്മുടെ CV ക്ക് ഉണ്ട്.

അതിൽ Latest ഫോട്ടോ ചേർക്കണം. സ്റ്റുഡിയോയിൽ നിന്ന് എടുക്കുന്ന മസിലു പിടിച്ച പാസ്പോർട്ട് size ഫോട്ടോ തന്നെ വേണം എന്നില്ല. Casual ആയിട്ടുള്ള, കണ്ടാൽ ഒരു semi formal ആയി തോന്നുന്ന ഫോട്ടോ ഓക്കെ Add ചെയ്യാം. സിവിയിൽ നമ്മുടെ മേഖല സംബന്ധമായ നല്ല Descriptions ചേർക്കണം. നമ്മൾ ചെയ്‌തിരുന്ന കാര്യങ്ങൾ 2 Professional ആയി അതിൽ ഉൾക്കൊള്ളിക്കണം. Canva App പോലത്തെ സൈറ്റുകളിൽ ഫ്രീ ആയി വളരെ നല്ല CV മോഡലുകൾ നമുക്ക് ചെയ്യാൻ കഴിയും.

CV യിൽ കൊടുക്കുന്ന മെയിൽ അഡ്രസ് ഒരിക്കലും Confusion ഉണ്ടാക്കുന്ന രീതിയിൽ ഉള്ളതാക്കരുത്. തെറ്റി അടിക്കാൻ ചാൻസ് നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ②ीच. 2: shamil001@xxx, shamil1@xxx etc. ഇതിൽ ആദ്യത്തേത് ഒ Confusion ഉണ്ടാകാൻ സാധ്യത ഉണ്ട്. രണ്ടാമത്തേതിൽ “L” എന്ന അക്ഷരവും “1” എന്ന നമ്പറും Confusion ഉണ്ടാകാൻ സാധ്യത ഉണ്ട്. ആ സാധ്യത ഒഴിവാക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചത്. അതിന്റെ പേരിൽ എയറിൽ കയറ്റരുത്.(Online Mail അയക്കുന്ന CV വിഷയം ഇല്ല. മെയിലിൽ നിന്നു തന്നെയാണല്ലോ നമ്മൾ അയക്കുന്നത്. അല്ലാതെയും വാട്‌സ് ആപ്പ് വഴിയും നേരിട്ടും CV നമ്മൾ കൊടുക്കേണ്ട സാഹചര്യം ഉണ്ട്).

നമ്മൾ ഉണ്ടാക്കുന്ന CV ആവശ്യനുസരണം നമുക്ക് തന്നെ മാറ്റങ്ങൾ വരുത്താവുന്ന രൂപത്തിൽ നമ്മൾ അതിന്റെ File സൂക്ഷിക്കണം. അതിന് അറിയാത്തവരൊ സാഹചര്യം ഇല്ലാത്തവരോ കൂട്ടുകാരെയൊക്കെ ഉപയോഗപ്പെടുത്താം. കാരണം ഖത്തറിൽ എത്തിയാൽ എടുക്കുന്ന മൊബൈൽ നമ്പർ, ലൈസൻസ് എടുക്കുന്നുണ്ടേൽ ആ നമ്പർ, ഖത്തർ ഐഡി കിട്ടുമ്പോൾ ആ നമ്പർ, എല്ലാം CV യിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അത് പോലെ തന്നെ ജോലി ഒഴിവിലെക്ക് അപേക്ഷിക്കുമ്പോൾ ആ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളതും നമ്മുടെ CV യിൽ ചേർക്കാത്തതും എന്നാൽ നമുക്ക് കഴിയുന്നതുമായ ചില കാര്യങ്ങൾ Apply ചെയ്യുന്നതിന് മുൻപ് CV യിൽ ചേർത്ത് മാറ്റങ്ങൾ വരുത്താനൊക്കെ നമുക്ക് ഉപകരിക്കും.

അത് പോലെ തന്നെ CV അയക്കുമ്പോൾ ആ മെയിൽ ബോഡിയിൽ തന്നെ ഒരു ചെറിയ രീതിയിൽ ഉള്ള ഒരു വിവരണം (Cover Letter) കൊടുക്കുന്നത് നല്ലതാണ്. CV ഉണ്ടാക്കിയതിന് ശേഷം ഞാൻ ചെയ്തത്, നാട്ടിൽ നിന്ന് തന്നെ ഖത്തറിൽ available ആയിട്ടുള്ള ജോബ് സൈറ്റുകളിൽ നമ്മുടെ cv പ്രകാരം തന്നെ പ്രൊഫൈൽ Creat ചെയ്തു. അതിൽ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നത് Linkdin ആണ്. Linkdin വഴി നമുക്ക് നമ്മുടെ മേഖലയിൽ ഉള്ളവരുടെ അഭിപ്രായങ്ങൾ, പോസ്റ്റുകൾ, ജോലി ഒഴിവുകൾ എന്നിവ അറിയാൻ പറ്റുന്നതിലുപരി അവർക്ക് മെസേജ് അയക്കാനുള്ള സൗകര്യവും ഉണ്ട്. ഒരുപാട് ആളുകൾക്ക് അങ്ങനെ കണക്ട‌് ചെയ്ത് ജോബ് കിട്ടിയിട്ടുണ്ട്.

CV ചെയ്തത് പോലെ തന്നെ ഓൺലൈൻ സൈറ്റുകളിൽ എൻ്റെ പ്രൊഫൈൽ ചെയ്തു. നാട്ടിൽ നിന്ന് തന്നെ ചെയ്‌തത് കൊണ്ട് ഖത്തറിൽ എത്തിയപ്പോൾ എനിക്ക് പിന്നെ നേരത്തെ പറഞ്ഞ ഖത്തർ റിലേറ്റഡ് വിവരങ്ങൾ മാത്രം അതിൽ ചേർക്കേണ്ട ആവശ്യമേ വന്നിട്ടുള്ളൂ.

അതിന് ശേഷം ഞാൻ ചെയ്‌തത്‌ മാക്സിമം Contacts ഉപയോഗിക്കുക എന്നതാണ്. പരിചയക്കാർ ഖത്തറിൽ ഉള്ളവരെ എല്ലാം അങ്ങോട്ട് വരുന്ന വിവരം അറിയിച്ചു. ഏത് മേഖലയിൽ ആണ് ജോലി നോക്കുന്നത് എന്ന് അറിയിച്ചു. അത് പോലെ കണക്ട് ചെയ്ത് (വിളിക്കുന്നവരോട് ഖത്തറിൽ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കും) ഖത്തറിൽ വർക്ക് ചെയുന്നവരുമായി ബന്ധപ്പെടാനുള്ള ശ്രമം ഉണ്ടാക്കി.

അങ്ങനെ വിസ അടിച്ചു, ടിക്കറ്റ് എടുത്ത് ഖത്തറിൽ എത്തി. റൂം സെറ്റ് അപ്പ് എല്ലാം കസിൻ വഴി ആദ്യം റെഡിയാക്കിയിരുന്നു(ജോലി സംബന്ധമായത് ആണ് കൂടുതൽ പോസ്റ്റിൽ പറയുന്നത്. അത് കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയാത്തത്).

ആദ്യം നമ്മൾ മനസ്സിൽ ഉറപ്പിക്കേണ്ടത് നമ്മുടെ പരിചയക്കാർക്ക് ചിലപ്പോൾ നമ്മളെ സഹായിക്കാൻ കഴിയില്ല. ചിലപ്പോ അപരിചിതർ ആയിരിക്കും നമ്മളെ സഹായിക്കുക. ചിലർക്ക് സാഹചര്യം ഉണ്ടാകില്ല, ചിലർക്ക് Privacy വേണ്ടി വരും, ചിലർ തിരക്കിലാവും. അങ്ങനെ ഉള്ളത്തിലൊന്നും നമ്മൾ തളരാനോ മനസ് വിഷമിപ്പിക്കാനോ പരാതി പറയാനോ നിക്കരുത്. അത് ആദ്യമേ നമ്മൾ ഉൾക്കൊള്ളണം. ഇത് പ്രവാസം ആണ്. അങ്ങനെ ഉൾക്കൊണ്ടാൽ ഈ വിഷയങ്ങൾ ഒന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മനസ്സിൽ നല്ല ഒരു ജോലി എന്ന് മാത്രമേ ഉണ്ടാകാൻ പാടുള്ളു.

നമ്മുടെ കാര്യത്തിൽ നമ്മളാണ് മുൻകൈ എടുക്കേണ്ടത്. മറ്റുള്ളവർ സഹായിക്കാം, സഹായിക്കാതിരിക്കാം. നല്ല രീതിയിൽ സഹായിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. എന്നാലും ആരും സഹായിച്ചില്ലെങ്കിലും അതിൽ തളരരുത് എന്നാണ് ഉദേശിച്ചത്.

ഖത്തറിൽ എത്തി ഞാൻ ആദ്യം ചെയ്തത് സിം ആക്റ്റീവ് ആക്കി. അത് പോലെ ID എത്രയും പെട്ടെന്ന് എടുത്ത് തരാൻ വിസ എടുത്ത് തന്നവരോട് പറഞ്ഞു. അതിന്റെ processing നടക്കുമ്പോൾ തന്നെ അവരോട് Open NOC വേടിച്ചു. അവരുടെ കമ്പനി റിലേറ്റഡ് document കോപ്പികളും വേടിച്ചു (Computer Card, etc) (നമുക്ക് ഒരു ജോലി കിട്ടിയാൽ വേറെ നൂലാ മാലകൾ ഉണ്ടാകരുത്. കാര്യങ്ങൾ പെട്ടെന്ന് ആക്കണം). സിം ആക്റ്റിവ് ആയപ്പോൾ തന്നെ CV യിൽ നമ്പർ Update ചെയ്തു. ഓൺലൈൻ സൈറ്റുകളിലും നമ്പർ Update ചെയ്തു‌. ID കിട്ടുന്ന വരെ ID നമ്പറിന് പകരം visa നമ്പർ എല്ലാ സ്ഥലത്തും ചേർത്തു. എന്നിട്ട് ആ CV നേരത്തെ നാട്ടിൽ നിന്നും കണക്ട് ചെയ്തത്‌ കിട്ടിയ contact കളിലേക്ക് അയച്ചു കൊടുത്തു. ഇവിടെ എത്തിയ വിവരവും എല്ലാവരെയും അറിയിച്ചു.

ഞാൻ അധികം സംസാരിക്കാത്ത ഒരാളാണ്(Introvert) പക്ഷെ എനിക്ക് വേണ്ടി ഞാൻ ആ സ്വഭാവം തൽക്കാലം മാറ്റി വെച്ചു. കുറെ സംസാരിക്കാൻ ശ്രമിച്ച് തുടങ്ങി. മാക്‌സിമം കണക്ഷൻസ് ഉണ്ടാക്കാൻ തുടങ്ങി. ദിവസങ്ങൾക്കു ശേഷം ID കയ്യിൽ കിട്ടി. ആദ്യം ചെയ്‌തത് Mobile നമ്പർ ID യുമായി ബന്ധിപ്പിച്ചു. എന്നിട്ട് മെട്രാഷ് ഓപ്പൺ ആക്കി. ഇപ്പൊ ഏകദേശം CV Complete लुटी.

അതിന് ശേഷം എൻ്റെ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ലിസ്റ്റ് ഗൂഗിളിൽ തിരഞ്ഞെടുത്തു കൊണ്ട് അവരുടെ വെബ്സൈറ്റിൽ പോയി CV Upload ചെയ്യൽ തുടങ്ങി. CV പ്രിന്റ് എടുത്ത് നടന്നു കൊണ്ട് പോയി കൊടുക്കുന്നതിന്റെ മറ്റൊരു Version ആണ് ഇത്. സൈറ്റിൽ Upload ഓപ്ഷൻ ഇല്ലേൽ Careers ക്ലിക്ക് ചെയ്‌താൽ അവരുടെ മെയിൽ ID ഉണ്ടാകും. അതിലേക്ക് cv അയക്കാൻ തുടങ്ങി.

ഒരു Routin സെറ്റ് ചെയ്‌തു. രാവിലെ എണീറ്റാൽ (സുബ്ഹിക്ക്) ആദ്യം ഒന്ന് റിലാക്സ് ആവാൻ വേണ്ടി നടക്കാൻ ഇറങ്ങും. അപ്പൊ ഒരു ഫ്രഷ് ഫീലിംഗ് കിട്ടും. പിന്നീട് ജോലി സംബന്ധമായ ഒരു ടോപ്പിക്ക് ചെറുത് എന്തേലും ഒന്ന് വായിച്ചു മനസിലാക്കും. പിന്നെ റൂമിൽ എത്തിയാൽ കുളിച്ച് ഫ്രഷ് ആയി അന്നത്തെ ജോലിക്ക് Apply ചെയ്യൽ തുടങ്ങും. ആദ്യം Classifeds, പിന്നെ ഖത്തർ ലിവിങ്ങിൽ വന്ന ഒഴിവുകൾ, പിന്നെ ഓൺലൈൻ സൈറ്റുകളിൽ, അതിൽ Importants കൊടുത്തിരുന്നത് Linkdin. പിന്നെ ഇടക്കിടക്ക് വിളിച്ചാലും ശല്യം ആയിട്ട് വിചാരിക്കില്ല എന്ന് നമുക്ക് ബോധ്യമുള്ളവരെ ഒന്ന് കണക്ട‌് ചെയ്യാൻ ശ്രമിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം cv പ്രിന്റ്റ് എടുത്ത് ഇറങ്ങി കൊടുക്കാൻ പറ്റാവുന്ന സ്ഥലത്തൊക്കെ കൊടുത്തു. അത് ഒരു പഴയ രീതി ആണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കണം എന്നുള്ളത് കൊണ്ടാണ് അതും ഉപയോഗിച്ചത്.

അങ്ങനെ ഓരോ ഇൻ്റർവ്യൂ കൾ കിട്ടി തുടങ്ങി. Interviewn പോകുമ്പോൾ നല്ല രീതിയിൽ formal ആയി ഡ്രസ് ചെയ്ത് ആണ് പോയിരുന്നത്. ആദ്യത്തെ Interview എല്ലാം നല്ല രീതിയിൽ present ചെയ്യാൻ കഴിഞ്ഞില്ല എന്ന് എനിക്ക് തന്നെ തോന്നി. Self Introduction ഭൂരിഭാഗം ഇന്റർവ്യൂവിനും ചോദിക്കുന്നതാണ്. ഇംഗ്ലീഷ് അതെങ്കിലും നല്ല രീതിയിൽ prepare ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ നടക്കാൻ പോകുന്ന കൂട്ടത്തിൽ സെൽഫ് introduction എങ്ങനെ നല്ല രീതിയിൽ പറയാം എന്ന് പറഞ്ഞു കൊണ്ട് തന്നെ പഠിച്ചു. ഒരു ഇൻ്റർവ്യൂ attend ചെയ്യുമ്പോൾ ഞാൻ പറയുന്ന പോലെ തന്നെ സൗണ്ട് പുറത്തേക്ക് വരുത്തി പറഞ്ഞു പഠിച്ചു. ആദ്യമൊക്കെ ആരെങ്കിലും കേൾക്കുമോ എന്ന ഒരു മോശക്കേട് മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ എനിക്ക് ജോലി കിട്ടണമെങ്കിൽ ആ ചിന്തയൊക്കെ ഒഴിവാക്കണം എന്ന് തോന്നിയത് കൊണ്ട് ആൾക്കാർ എന്ത് വിചാരിക്കും എന്ന് നോക്കാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

ഓരോ ഇന്റർവ്യൂ കഴിയുമ്പോഴും ഞാൻ ആവർത്തിക്കുന്ന തെറ്റുകൾ ഞാൻ നിരീക്ഷിച്ചു. അത് കറക്‌ട് ചെയ്യുക എന്നതാണ് മറ്റുള്ളവർ എനിക്ക് വേണ്ടി ചെയ്ത് തരുന്നത് പ്രതീക്ഷിക്കുന്നതിനേക്കാൾ ആദ്യം ഞാൻ ചെയ്യേണ്ടത് എന്ന് ഞാൻ മനസിലാക്കി. എന്റെ ജോലിയുമായി ബന്ധപ്പെട്ട ഇന്റർവ്യൂ വിഡിയോകൾ യൂട്യൂബിൽ നിന്ന് കാണൽ തുടങ്ങി. കുറച്ചു ദിവസത്തേക്ക് റീലുകൾ കാണൽ പരമാവധി കുറച്ച്( നല്ല രീതിയിൽ ഈ കാര്യത്തിന് സമയം പാഴാക്കിയിരുന്നു) ജോലി സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളാനുള്ള വിഡിയോകൾ അത് പോലെ നോട്സ് വായിക്കൽ ഇങ്ങനെയുള്ള ശീലങ്ങൾ പുതിയതായി തുടങ്ങി. നടക്കാൻ പോകുമ്പോൾ സെല്‌ഫ് ഇൻട്രൊഡക്ഷൻ പറയാൻ പഠിച്ചിരുന്ന പോലെ എന്റെ ജോലി സംബന്ധമായ ഇത് വരെ ഇന്റർവ്യൂകളിൽ ചോദിച്ചതും ഇനി ചോദിക്കാൻ സാധ്യത ഉള്ളതുമായ കുറച്ച് ചോദ്യങ്ങൾക്ക് ഉള്ള മറുപടി എന്റെ വാക്കുകളിൽ ഞാൻ എങ്ങനെ പറയും എന്ന് ആർട്ടിഫിഷ്യൽ ആയി കാണാതെ പഠിക്കാതെ എൻ്റെ വാക്കുകളിൽ മനസിലാക്കി പറയാൻ ഞാൻ പഠിച്ചു.

അടുത്ത ഇന്റർവ്യൂകളിൽ ആ മാറ്റം നന്നായി തന്നെ എനിക്ക് മനസിലായി തുടങ്ങി . ആദ്യ റൌണ്ട് മാത്രം കിട്ടിയിരുന്ന എനിക്ക് അടുത്ത റൗണ്ടുകൾ കിട്ടാൻ തുടങ്ങി. ആ മാറ്റം എനിക്ക് ആത്മവിശ്വാസം കൂട്ടി. അത് പോലെ ഞാൻ ചെയ്യാൻ ശ്രമിക്കുന്ന വഴി റിസൾട്ട് ഉണ്ടാകുന്ന വഴി ആണെന്ന് മനസിലായപ്പോൾ അത് എന്റെ ഡെയിലി റൂട്ടിനിൽ ഭാഗമായി. ഇതിനിടക്ക് തന്നെ പറയട്ടെ നിങ്ങളുടെ ജോലിക്ക് നിര്ബന്ധമില്ല എന്നാൽ ഉണ്ടെങ്കിൽ പ്രീഫെറെൻസ് കിട്ടും എന്നുണ്ടെങ്കിൽ, സാമ്പത്തികമായി കഴിയുമെങ്കിൽ മാത്രം ഖത്തർ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക. ഞാൻ ഇത് വരെ എടുത്തിട്ടില്ല. പക്ഷെ എനിക്ക് മൂന്ന് സ്ഥലത്തു നിന്ന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ മുൻഗണന കിട്ടാതെ ജോലി കിട്ടാതിരുന്ന ഒരു അവസ്ഥ വന്നു. എനിക്ക് എടുക്കാൻ സാഹചര്യം ഇല്ലാത്ത കൊണ്ട് എടുത്തില്ല. അല്ലാതെ ഞാൻ ശ്രമിക്കാത്തത് കൊണ്ടല്ലല്ലോ എന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു. ലൈസൻസ് ഉണ്ടേൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ലിസ്റ്റിൽ നമുക്ക് പെട്ടെന്ന് ഇടം നേടാം എന്നതാണ് നേട്ടം(അത് നമ്മുടെ ജോലിയും മേഖലയും ബന്ധിച്ചിരിക്കും).

ഒരു ജോലി ഒഴിവ് കണ്ട് കഴിഞ്ഞാൽ, നമ്മുടെ പ്രൊഫൈൽ ആയി നല്ല മാച്ച് ആണെങ്കിൽ, നമുക്ക് അത് കിട്ടാൻ സാധ്യത കൂടുതൽ ആണെങ്കിൽ ഞാൻ ചെയ്തിരുന്നത് ആ കമ്പനിയുമായി നമ്മുടെ കോണ്ടാക്ടിൽ ഉള്ളവർക്ക് ആർക്കെങ്കിലും എന്തെങ്കിലും രീതിയിൽ കണക്ഷൻ ഉണ്ടോ എന്ന് അന്വേഷിക്കൽ ആയിരുന്നു. കാരണം നമ്മുടെ സി വി അവിടെ ഒരു റഫറൻസ് വഴി എത്തിയാൽ നമുക്ക് ഇൻ്റർവ്യൂ കിട്ടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അത് മാക്സ‌ിമം ഞാൻ ഉപയോഗിച്ചിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ഇന്റർവ്യൂകൾ കിട്ടിയിരുന്നു. ബൾക്ക് ആയി വരുന്ന സി വി കളിൽ നിന്ന് നമ്മുടെ സി വി ഷോർട് ലിസ്റ്റിൽ വരുന്നതിനേക്കാൾ എളുപ്പമാണ് ഡയറക്റ്റ് ഒരാൾ വഴി ആ സിവി കമ്പനികളിൽ എത്തുന്നത് (സാധ്യത കൂടുതൽ). നമ്മൾ കണക്ട് ചെയ്ത‌ത്‌ കണക്‌ട് ചെയ്താകും ഈ കോണ്ടാക്ട് ഉണ്ടാക്കുക . അപ്പൊ അവരോട് ഞാൻ പറയാറ് അറ്റ്ലീസ്റ്റ് ഇന്റർവ്യൂ കിട്ടാൻ ഉള്ള ഒരു വഴി ഉണ്ടാക്കി തരുമോ എന്ന് റിക്വസ്റ്റ് ചെയ്യും.

ഒരാൾ നമ്മളെ റെഫർ ചെയ്യുമ്പോൾ നമ്മൾ നമ്മളോടും അയാളോടും കുറച്ചു ഉത്തരവാദിത്വങ്ങൾ കാണിക്കണം. നമ്മൾ നല്ല രീതിയിൽ തന്നെ ഇന്റർവ്യൂന് prepare ആകണം. നമ്മളെ കൊണ്ട് കഴിയും. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും നമ്മൾ ഇൻവെസ്റ്റ് ചെയുന്ന നമ്മുടെ സമയം ഒന്ന് വഴി തിരിച്ചു വിട്ടാൽ നല്ല മാറ്റങ്ങൾ ഉണ്ടാകും എന്ന് എന്റെ അനുഭത്തിൽ നിന്ന് എനിക്ക് മനസിലായതാണ്. ആദ്യം നമ്മൾ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം പിന്നീട് മറ്റുള്ളവരോട് സഹായം അഭ്യര്ഥിക്കുക.

ഇന്റർവ്യൂ കഴിഞ്ഞാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം റീപ്ലേ ഒന്നും ഇല്ലെങ്കിൽ ഫോർമൽ ആയി തന്നെ ഒരു follow up മെയിലോ മെസേജോ അയക്കും . ചിലർ റീപ്ലേ തരും. ചിലർ മൈൻഡ് ചെയ്യില്ല. followup ചെയ്യുന്നത് നമുക്ക് ഗുണമേ ചെയ്യൂ. അതിന്റെ ഇടവേള ഒരു കോമൺ സെൻസിന് അനുസരിച്ച് നമ്മൾ തീരുമാനിക്കണം. ഒരു ശല്യം ആകരുത്. പ്രൊഫഷണൽ ആയി ചെയ്യുക. ഗൂഗിൾ നോക്കിയാൽ എങ്ങനെ followup മെസ്സേജ് അയക്കാം എന്ന് ടെക്സ്റ്റ് ഉണ്ടാകും. അതിൽ മാറ്റങ്ങൾ വരുത്തി ചെയ്യുക. പ്രൊഫഷണൽ ആയി ചെയ്യണ്ട കാര്യങ്ങൾക്കൊക്കെ ഞാൻ കൂടുതലും ഗൂഗിളിനെ ആണ് ആശ്രയിച്ചിട്ടുള്ളത് (നേരിട്ട് ഉള്ളതല്ല. മെയിൽ അയക്കൽ, followup മേസേജ് etc).

ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ എൻ്റെ ചിലവിന് വേണ്ടി ചെറിയ ജോലികൾ ചെയ്തിരുന്നു (എന്റെ ഫീൽഡുമായി ബന്ധപ്പെട്ട് എനിക്ക് ചെയ്യാൻ കഴിയുന്നത്. എല്ലാവര്ക്കും സാഹചര്യം ഉണ്ടാവണം എന്നില്ല). ഫ്രീ സമയത്ത് അതിനുള്ള സമയം കണ്ടെത്തി. 4 മാസം ടാർഗറ്റ് ചെയ്ത് മനസ്സിൽ ഉറപ്പിക്കാൻ എന്നോട് എന്റെ കസിൻ പറഞ്ഞതിനാൽ മനസ്സിൽ മടുപ്പ് വല്ലാതെ തോന്നിയിരുന്നില്ല. ഈ ജോലി അന്വേഷിക്കുന്ന ദിവസങ്ങളിൽ വളരെ ആത്മാർത്ഥമായി തന്നെ ഞാൻ എനിക്ക് വേണ്ടി ശ്രമിച്ചു (മുകളിൽ പറഞ്ഞ പോലെ പല രീതിയിൽ) എന്ന് എനിക്ക് ആരുടെ മുമ്പിലും പറയാൻ കഴിയുന്ന രൂപത്തിലേക്ക് ഞാൻ പരിശ്രമിച്ചു എന്നത് എനിക്ക് നല്ല ആത്മവിശ്വാസവും ഉണ്ടായിരുന്നു.

അങ്ങനെ മൂന്ന് മാസം 15 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഞാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ ജോലി കിട്ടി. ഇന്ന് ജോലിയിൽ ഞാൻ സന്തുഷ്‌ടനാണ്. അത് പോലെ ഈ മൂന്ന് മാസത്തെ ജോലി അന്വേഷണത്തിൽ ചില തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു. നമ്മുടെ മേഖലയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സുകൾ ജോലിയിൽ ഇരുന്ന് കൊണ്ട് തന്നെ പഠിച്ചെടുക്കുക. ഇപ്പോഴും അപ്ഡേറ്റ് ആകുക. ദിവസങ്ങൾ കഴിയുംതോറും കോംപെറ്റീഷൻ കൂടി വന്ന് കൊണ്ടിരിക്കയാണ്. AI പോലത്തെ ടെക്നോളജികൾ പരമാവധി കമ്പനികൾ പ്രയോജനപ്പെടുത്തുമ്പോൾ ജോലി സാധ്യതകൾ ഇനിയും കുറയാം (നിങ്ങളുടെ മേഖലക്കനുസരിച്ച്). അത് കൊണ്ട് തന്നെ ജോലി കിട്ടിയാലും നിങ്ങൾ ആ ഒരു ആത്മവിശ്വാസം കളയാതെ വളരെ നല്ല ഒരു നമ്മളെ ഉണ്ടാക്കിയെടുക്കുക.

പിന്നെ ജോലിക്ക് കയറിയാൽ നമ്മൾ മനസ്സിൽ ഉറപ്പിക്കേണ്ടത് നമ്മൾ അറ്റൻഡ് ചെയ്ത മറ്റേതെങ്കിലും ഒരു കമ്പനി പിന്നീട് നമ്മളെ contact ചെയ്തേക്കാം . അതിൽ വിഷമിക്കരുത്. കാരണം എനിക്ക് ജോലിക് കയറിയതിനു ശേഷം ഇപ്പോഴും കോളുകൾ വരുന്നുണ്ട്. അപ്പൊ ഒരു ചെറിയ കാര്യം ഞാൻ ചെയ്യും. റെഫർ ചെയ്യാൻ പറ്റുകയാണേൽ നമ്മുടെ ഫ്രണ്ട്സിനെയോ നമ്മളോട് മുൻപ് പറഞ്ഞവരെയോ ഒന്ന് റെഫർ ചെയ്യുക. ആ സിവി അവർ മുൻപ് പറഞ്ഞ പോലെ പരിഗണിക്കാൻ സാധ്യത ഉള്ള കൂട്ടത്തിൽ ഉള്ളതാണ്. അറ്റ്ലീസ്റ്റ് ഇന്റ എങ്കിലും കിട്ടാം.

എല്ലാവര്ക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവര്ക്കും ഇത് പോലെയാകില്ല സാഹചര്യം എന്ന് നല്ല ബോധ്യം എനിക്കുണ്ട് എന്നും, എന്നാലും ആർക്കെങ്കിലും ചെറിയ രൂപത്തിൽ എങ്കിലും ഉപകാരം ആവുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്. അത് കൊണ്ട് എയറിൽ കയറാനുള്ള വാക്കുകൾ ഉണ്ടെങ്കിൽ ആരും എയറിൽ കയറ്റരുത്.”

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button