Qatarsports

ഏഷ്യൻ കപ്പ്: അടുത്ത ബാച്ച് ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച മുതൽ

അടുത്ത വർഷം ആദ്യം നടക്കുന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടിക്കറ്റുകളുടെ രണ്ടാം ബാച്ച് ടിക്കറ്റുകൾ 2023 നവംബർ 20 തിങ്കളാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വാങ്ങാം – https://tickethour.queue-it.net/?c=tickethour&e=afc1&t=https%3A%2F%2Ftickets.qfa.qa%2Fafc2023%2F

QR25 മുതലാണ് ടിക്കറ്റ് നിരക്കുകൾ. അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള ടിക്കറ്റുകൾ സാധുവാകില്ല.

ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രാദേശിക സംഘാടക സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായി AFC ഏഷ്യൻ കപ്പ് ഖത്തർ 2023 തങ്ങളുടെ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

150,000 ടിക്കറ്റുകളാണ് ആദ്യ ബാച്ചിൽ വിറ്റുപോയത്. ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 81,209 ടിക്കറ്റുകൾ വിറ്റുതീർന്നു.  ഒക്‌ടോബർ 10ന് ആരംഭിച്ച വിൽപ്പനയിൽ ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിൽ.

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഏഷ്യയിലെമ്പാടുമുള്ള 24 ടീമുകൾ മത്സരിക്കും. ഒരു മാസത്തിലായി ആകെ 51 മത്സരങ്ങൾ നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button