ഖത്തറിലേക്ക് ഫാമിലി വിസിറ്റ് വിസകളിൽ ബന്ധുക്കളെ കൊണ്ട് വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസിറ്റ് വിസകൾ ലഭിക്കാൻ അപേക്ഷകന് കുറഞ്ഞത് 5000QR ശമ്പളം വേണം.
അപേക്ഷന് ഫാമിലി താമസ സൗകര്യം ഉണ്ടായിരിക്കണം. ജോലി നോൺ-ലേബർ കാറ്റഗറിയിൽ ആയിരിക്കണം.
വരുന്ന ആൾ താമസ കാലയളവിലേക്ക് അത്രയും ഹെൽത്ത് ഇൻഷുറൻസ് വാങ്ങിയിരിക്കണം.
കൂടാതെ, അപേക്ഷകനുമായി നിശ്ചിത ബന്ധുത്വ പരിധിയിൽ ഉള്ളവർക്ക് മാത്രമേ ഫാമിലി വിസിറ്റ് വിസയിൽ വരാനാവൂ.
മെട്രാഷ്2 വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഫാമിലി വിസിറ്റ് വിസയ്ക്ക് മറ്റു നിബന്ധനകൾ ഇല്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD