ക്യാമ്പിംഗ് സീസൺ: കാരവന്റെയും ട്രെയിലറുകളുടെയും ടോവിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മന്ത്രാലയം

വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിന് മുന്നോടിയായി ഖത്തറിലെ നിരത്തുകളിൽ കാരവാനുകളും ട്രെയിലറുകളും കൊണ്ടുപോകുന്നതിനുള്ള ടോവിംഗ് ഷെഡ്യൂൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഇത് പ്രകാരം, ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയും, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും, ഈ വാഹനങ്ങളുടെ ടോവിംഗ് അനുവദിക്കും.
2025-2026 ലെ വിന്റർ ക്യാമ്പിംഗ് സീസൺ 2025 ഒക്ടോബർ 15 മുതൽ 2026 ഏപ്രിൽ 15 വരെയാണ് നടക്കുക.
വലത് ലെയ്നിൽ തുടരുക, ടോവിംഗ് ചെയ്യുമ്പോൾ ഓവർടേക്കിംഗ് ഒഴിവാക്കുക എന്നിവ ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ പാലിക്കാൻ കാരവാൻ / ട്രെയിലറുകളുടെ ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കുറഞ്ഞ ദൃശ്യപരതയോ മൂടൽമഞ്ഞോ ഉള്ള സമയങ്ങളിൽ ടോവിംഗ് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.
കൂടാതെ, കാരവാനുകളും ട്രെയിലറുകളും കൊണ്ടുപോകുമ്പോൾ ഓർബിറ്റൽ ഹൈവേയും അതിന്റെ കണക്ഷൻ റൂട്ടുകളും ഉപയോഗിക്കാൻ മന്ത്രാലയം ഡ്രൈവർമാരോട് നിർദ്ദേശിച്ചു.




