Qatar

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥി മരണപ്പെട്ടു

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥി നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി കാരപ്പാറ ജാഫര്‍, സഫീന ദമ്പതികളുടെ മകന്‍ ഫനാര്‍ മുഹമ്മദ് (17) ആണ് മരിച്ചത്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ഫനാര്‍.

താമസസ്ഥലത്ത് വെച്ച് അന്ത്യം

ബര്‍വ മദീനത്‌നയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു ഫനാർ.

മൃതദേഹം ആശുപത്രിയില്‍

നിലവില്‍ മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നു.

Related Articles

Back to top button