ലോക ഭക്ഷ്യദിനം ആചരിച്ച് മുൻസിപ്പാലിറ്റി മന്ത്രാലയം

“വെള്ളം ജീവനാണ്, വെള്ളമാണ് ഭക്ഷണം. ആരെയും പിന്നിലാക്കരുത്” എന്ന പ്രമേയത്തിൽ നിരവധി മുനിസിപ്പാലിറ്റികളിൽ വിദ്യാഭ്യാസ, അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട്, ലോക ഭക്ഷ്യദിനം മുനിസിപ്പാലിറ്റി മന്ത്രാലയം ആഘോഷിച്ചു.
എല്ലാ വർഷവും ഒക്ടോബർ 16 നൻ ആഗോളവ്യാപകമായി ഭക്ഷ്യദിനം ആചരിക്കുന്നത്.
ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ദിനാചരണം എടുത്തുകാട്ടി.
ദിനാചരണത്തിന്റെ ഭാഗമായി, ആരോഗ്യ നിയന്ത്രണ വിഭാഗം പ്രതിനിധീകരിക്കുന്ന ദോഹ മുനിസിപ്പാലിറ്റി, ഡോ. അഹമ്മദ് അൽ ബജൗരി നടത്തിയ “ഭക്ഷ്യ സുരക്ഷ” എന്ന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഭക്ഷ്യ പ്രതിരോധത്തിന്റെ പ്രധാന ആശയങ്ങൾ, ഭക്ഷ്യ സുരക്ഷയ്‌ക്കുള്ള വെല്ലുവിളികൾ, അപകടസാധ്യതകൾ എന്നിവ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ ആധുനിക പരിശോധന, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ വിശദീകരിച്ചു.
ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ വകുപ്പ് ഡയറക്ടർ മജീദ് അൽ ഹജ്‌രി, ഉയർന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളെ വർക്ക്‌ഷോപ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി.
നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും മന്ത്രാലയത്തിന്റെ നേട്ടങ്ങളും 2022 ഫിഫ ലോകകപ്പ് ഖത്തർ സമയത്ത് അതിന്റെ നിർണായക പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
ഭക്ഷ്യ പ്രതിരോധത്തിലെ മികച്ച ആഗോള രീതികളിൽ നിന്ന് അനുഭവങ്ങൾ പങ്കിടുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി വർക്ക്ഷോപ്പ് പ്രവർത്തിച്ചുവെന്ന് ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി നജ്‌ല അൽ ഹെയ്ൽ അഭിപ്രായപ്പെട്ടു.




