Qatar
കോർണിഷ് അടയ്ക്കുന്ന ദിവസങ്ങളിൽ മെട്രോലിങ്ക് സർവീസുകളിൽ മാറ്റം
ദോഹ: നവംബർ 26 മുതൽ ഡിസംബർ 4 വരെ ഫിഫ അറബ് കപ്പിന്റെ ഭാഗമായി, കോർണിഷ് സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി അടച്ചിടുന്നതിന് അനുസൃതമായി, ചില മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റമുണ്ടാകുമെന്നു ഖത്തർ റെയിൽ ട്വിറ്ററിൽ അറിയിച്ചു.
നവംബർ 26 മുതൽ ഡിസംബർ 4 വരെ, M143, കോർണിഷ് മെട്രോ സ്റ്റേഷന് പകരം ഹമദ് ഹോസ്പിറ്റൽ മെട്രോ സ്റ്റേഷന്റെ എൻട്രൻസ് 3-ൽ നിന്നാണ് പ്രവർത്തിക്കുക.
M106, വെസ്റ്റ് ബേ ക്യുപി മെട്രോ സ്റ്റേഷനിൽ എൻട്രൻസ് 1-ന് പകരം എൻട്രൻസ് 2 ൽ നിന്ന് പ്രവർത്തിക്കുന്നത് തുടരും.
കോർണിഷ് അടയ്ക്കുന്ന ദിനങ്ങളിൽ, M150, വെസ്റ്റ് ബേ QP മെട്രോ സ്റ്റേഷൻ എൻട്രൻസ് 1-ൽ നിന്ന് ഓരോ 10 മിനിറ്റിലും പ്രവർത്തിക്കും.