Qatar

വിദ്യാർത്ഥികൾക്ക് ഗുളിക നൽകിയ സംഭവത്തിൽ അധ്യാപികയെ പുറത്താക്കി; സ്‌കൂളുകളിൽ സുരക്ഷ ഉറപ്പ് നൽകി മന്ത്രാലയം

ഖത്തറിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക നാല് വിദ്യാർത്ഥിനികൾക്ക് ഗുളിക നൽകിയ സംഭവത്തിൽ എല്ലാ നടപടികളും സ്വീകരിച്ചതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട സ്‌കൂൾ, അധ്യാപികയെ പിരിച്ചുവിടുകയും അവരുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. 

സ്‌കൂൾ നഴ്‌സിനൊഴികെ ഒരു അധ്യാപകനും വിദ്യാർത്ഥികൾക്ക് മരുന്ന് വിതരണം ചെയ്യരുത് എന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഴ്‌സിന് ഉൾപ്പെടെ രക്ഷിതാക്കളെ റഫർ ചെയ്‌തതിന് ശേഷം മാത്രമാണ് മരുന്ന് നൽകാനാവുക. 

അധ്യാപിക, സ്കൂൾ അഡ്മിനിസ്ട്രേഷൻ, വിദ്യാർത്ഥികളുടെ റാൻഡം സാമ്പിൾ, ഗുളികകൾ കഴിച്ച വിദ്യാർത്ഥികൾ തുടങ്ങി, ഈ ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

സമാന സംഭവം ഇതാദ്യമാണെന്നും അധികൃതർ അറിയിച്ചു.  ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ ഗുളികകളുടെ ലബോറട്ടറി പരിശോധനയിൽ ഗുളികകളിൽ മയക്കുമരുന്നും നിരോധിത വസ്തുക്കളും അടങ്ങിയിട്ടില്ലെന്നും വ്യക്തമായി.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനുള്ള കർശന നിർദ്ദേശങ്ങൾ പാലിച്ച്, അദ്ധ്യാപകന്റെ പ്രവൃത്തി വ്യക്തിഗതമാണെന്നും ഇത്തരമൊരു പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു.  

സ്കൂളുകളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രാലയം എല്ലാ രക്ഷിതാക്കൾക്കും ഉറപ്പ് ആവർത്തിച്ചു. പൊതുജനങ്ങൾ നടത്തിയ പരാമർശങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഉചിതമായ അന്വേഷണങ്ങൾ ആരംഭിക്കുന്നതിനും മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്താനും അധികൃതർ നിർദ്ദേശിച്ചു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ ഹോട്ട്‌ലൈൻ 155-ൽ വിളിച്ചോ എല്ലാ അഭിപ്രായങ്ങളും അന്വേഷണങ്ങളും അറിയിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button