
ദോഹ: ഖത്തറിലെ മമ്പാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ ഖത്തർ ഫ്രണ്ട്സ് മമ്പാട് (QFM) സംഘടിപ്പിക്കുന്ന രണ്ടാമത് ഇൻറർ മമ്പാട് ഫുട്ബോൾ ടൂർണമെൻറ് ഒക്ടോബർ 27ന് നുഐജയിലെ കേംബ്രിഡ്ജ് ഇൻ്റർനാഷണൽ ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
ഗ്രൂപ്പ് എ-യിൽ ടൗൺ ടീം മമ്പാട്, ഐക്യ നടുവക്കാട്, ദോഹ വാരിയേഴ്സ് എന്നീ ടീമുകളും, ഗ്രൂപ്പ് ബി-യിൽ ഖത്തർ ഫ്രണ്ട്സ് പൊങ്ങല്ലൂർ, ദോഹ ഫാൽക്കൺസ്, യുവധാര പന്തലിങ്ങൽ എന്നീ ടീമുകളും മാറ്റുരക്കുന്നു.
വൈകീട്ട് നാലുമണി മുതൽ 10 മണി വരെ നടക്കുന്ന മത്സരങ്ങൾ നേരിൽ കണ്ടാസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ഭാഗമായി ഇമാറ ഹെൽത്ത് കെയറുമായി സഹകരിച്ച് വൈകീട്ട് നാല് മണി മുതൽ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv