Qatar

ഒരാഴ്ച്ചത്തെ വരുമാനം ഗസ്സയ്ക്ക് നൽകാൻ തീരുമാനിച്ച് ഖത്തറിലെ മീഡിയ ഗ്രൂപ്പ്

2025 നവംബർ 16 മുതൽ 22 വരെയുള്ള ഒരു ആഴ്ചത്തേക്ക് അൽ ഷാർക്ക്, അൽ അറബ്, ദി പെനിൻസുല എന്നീ പത്രങ്ങളുടെ വിൽപ്പന വരുമാനം ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാൻ തീരുമാനിച്ചതായി ദാർ അൽ ഷാർക്ക് മീഡിയ ഗ്രൂപ്പ് അറിയിച്ചു. മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുല്ല അൽ താനിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് തീരുമാനം.

രണ്ട് വർഷത്തിലേറെയായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി ഗാസ മുനമ്പിൽ ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിൽ വിവിധ കമ്മ്യൂണിറ്റി സ്ഥാപനങ്ങൾ, സംഘടനകൾ, ചാരിറ്റബിൾ, മാനുഷിക സംഘടനകൾ എന്നിവയുടെ പിന്തുണയോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

Related Articles

Back to top button