InternationalQatar

ഖത്തറിൽ നിന്ന് പ്രതിവർഷം ഒരു മില്യൺ ടൺ വരെ എൽഎൻജി വാങ്ങാൻ ഇറ്റലി; കരാർ ഒപ്പുവച്ചു

ഖത്തറിൽ നിന്ന് ഇറ്റലിയിലേക്ക് പ്രതിവർഷം ഒരു മില്യൺ ടൺ വരെ (എംടിപിഎ) എൽഎൻജി വിതരണം ചെയ്യുന്നതിനായി ഖത്തർ എനർജിയുടെയും ഇറ്റാലിയൻ ഓയിൽ കമ്പനിയായ എനിയുടെയും അഫിലിയേറ്റുകൾ ദീർഘകാല വിൽപ്പന, വാങ്ങൽ കരാറിൽ (selling and purchase agreement – എസ്പിഎ) ഒപ്പുവച്ചു.

എസ്പിഎ പ്രകാരം, ഇറ്റലിയിലെ ടസ്കാനി മേഖലയിലെ പിയോംബിനോ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഫ്ലോട്ടിംഗ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റായ FSRU ഇറ്റലിയയിലേക്ക് LNG വിതരണം ചെയ്യും.

എൽഎൻജി ഡെലിവറി 27 വർഷത്തേക്കുള്ളതാണ്. 2026-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഖത്തറിന്റെ നോർത്ത് ഫീൽഡ് ഈസ്റ്റ് (എൻഎഫ്ഇ) വിപുലീകരണ പദ്ധതിയിൽ താൽപ്പര്യമുള്ള ഖത്തർ എനർജിയും എനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് കരാർ. 3.125% വിഹിതവുമായി, 32 MTPA NFE വിപുലീകരണ പദ്ധതിയിൽ Eni ഒരു പങ്കാളിയാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button