ഉം സലാൽ വിന്റർ മാർക്കറ്റ്സ് ഫെസ്റ്റിവൽ നവംബർ 6 മുതൽ

ഉം സലാൽ വിന്റർ മാർക്കറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലേക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ ക്ഷണിച്ചു. ഹസാദ് ഫുഡ് കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർക്കറ്റുകളുമായി സഹകരിച്ചാണ് ഇത്തവണ വിന്റർ മാർക്കറ്റ് നടക്കുന്നത്.
നവംബർ 6 മുതൽ നവംബർ 17 വരെ രാവിലെ 8 മുതൽ രാത്രി 8 വരെ ഉം സലാൽ സെൻട്രൽ മാർക്കറ്റ് തുറന്നിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനും, സജീവമായ ശൈത്യകാല അന്തരീക്ഷത്തിൽ സീസണൽ പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കാനുമുള്ള ഖത്തറിലെ പ്രധാന വേദിയാണ് വിന്റർ മാർക്കറ്റ്.
പ്രാദേശിക കർഷക കുടുംബങ്ങളിൽ നിന്നുള്ള, ഈത്തപ്പഴം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതും ഉം സലാൽ വിന്റർ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.
മീൻ മാർക്കറ്റ്, ലേല ഹാൾ, അൽ മസ്രൂവ യാർഡ് (പുതിയ ഉൽപ്പന്നങ്ങൾക്കുള്ള സ്ഥലം), അറവുശാല, കളപ്പുരകൾ, പച്ചക്കറികൾ, പഴങ്ങൾ, ഈത്തപ്പഴക്കടകൾ എന്നിവ ഉൾപ്പെടുന്ന അസ്വാഖ് ഫോർ ഫുഡ് ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനി (ഹസാദ് ഫുഡിന്റെ അനുബന്ധ സ്ഥാപനം) നിയന്ത്രിക്കുന്ന ആറ് സംയോജിത വിപണികളിൽ ഒന്നാണ് സെൻട്രൽ മാർക്കറ്റ്.




