Qatar

ഈദ് അവധിക്കാലത്ത് അബൂസമ്ര അതിർത്തി വഴി പോയത് നിരവധി യാത്രക്കാർ

ഈദ് അവധിക്കാലത്ത് ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലെ അബുസമ്ര അതിർത്തി വഴി 25000 ത്തിൽ കൂടുതൽ യാത്രക്കാർ കടന്നു പോയതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഇന്ഫോഗ്രാഫിക്ക് റിപ്പോർട്ട്.

ഈദുൽ അദ്ഹ അവധിദിനങ്ങളായ 2021 ജൂലൈ 18 മുതൽ 25 വരെയുള്ള കാലയളവിൽ മൊത്തം 10,117 വാഹനങ്ങൾ അതിർത്തിയിലൂടെ കടന്നുപോയി. ഇതിൽ 5,418 എണ്ണം വാഹനങ്ങളാണ് ഖത്തറിലേക്ക് പ്രവേശിച്ചത്. 4,699 വാഹനങ്ങൾ ഖത്തറിൽ നിന്ന് പുറത്തേക്കും യാത്ര ചെയ്തു. ആകെ 26,132 യാത്രക്കാരാണ് അതിർത്തി വഴി യാത്ര ചെയ്തത്. ഇതിൽ 14,004 പേർ രാജ്യത്തേക്ക് പ്രവേശിച്ചപ്പോൾ 12,128 പേരാണ് രാജ്യത്ത് നിന്ന് പുറത്തേക്ക് തിരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button