കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉമ്മുസലാൽ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വാക്‌സിനേഷൻ കേന്ദ്രം തുറക്കും.
ലോകമെമ്പാടും കൊറോണ ബാധിച്ച് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണെന്നും ഇന്ന് ഖത്തർ ടിവിയോട് സംസാരിക്കവേ MoPH പബ്ലിക് ഹെൽത്ത് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് അൽ താനി അറിയിച്ചു. “വാക്സിനേഷൻ നിരക്ക് ഇതുവരെ 85 ശതമാനം കവിഞ്ഞു, 2022 ലെ ഫിഫ ലോകകപ്പിൽ കാണികളായെത്തുന്ന ആരാധകർക്ക് ഇത് ഒരു നല്ല സൂചകമാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തറിൽ സമീപ ആഴ്ചകളായി കാണുന്ന കോവിഡ് കേസ് വർധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ദിവസങ്ങളിലും കേസുകൾ 160 ന് മുകളിലാണ്. ഇന്ന് സ്ഥിരീകരിച്ച 169 പേരിൽ 147 പേരും സമൂഹവ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 147 പേർക്ക് മാത്രമാണ് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 2427 ലേക്ക് ഉയർന്നിട്ടുണ്ട്.