HealthQatar

ഈദ് അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ഇങ്ങനെ

മെയ് 1 മുതൽ 9 വരെ നടക്കുന്ന ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിലെ (എച്ച്‌സി) പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 

ഫാമിലി മെഡിസിൻ സേവനങ്ങളും അനുബന്ധ സേവനങ്ങളും  അൽ വക്ര, എയർപോർട്ട്, അൽ തുമാമ, ഒമർ ബിൻ ഖതാബ്, വെസ്റ്റ് ബേ, ലീബൈബ്, ഉമ്മുസ്ലാൽ, ഗരാഫത്ത് അൽ റയാൻ, മദീനത്ത് ഖലീഫ, അബൂബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മെസൈമീർ, മുഐതർ എന്നിവയുൾപ്പെടെ ദോഹയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 11 വരെ തുടർച്ചയായി പ്രവർത്തിക്കും. 

ഈ ഹെൽത്ത് സെന്ററുകളിലെ ഡെന്റൽ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാകും.

അൽ ഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നിവയുൾപ്പെടെ ദോഹയ്ക്ക് പുറത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 11 വരെ തുറന്നിരിക്കും.  ഡെന്റൽ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാകും.

അതേസമയം, അൽ ജുമൈലിയ ഹെൽത്ത് സെന്റർ 24 മണിക്കൂറും ഓൺ-കോൾ സേവനം നൽകും. 

അതേസമയം റൗദത്ത് അൽ ഖൈൽ എച്ച്സി ഒരു കോവിഡ് -19 നിയുക്ത ആരോഗ്യ കേന്ദ്രമായിരിക്കും. 

അൽ വജ്ബ, അൽ വാബ്, ഖത്തർ യൂണിവേഴ്‌സിറ്റി ഹെൽത്ത് സെന്ററുകൾ ഈദുൽ ഫിത്തർ അവധിക്കാലത്ത് അടച്ചിട്ടിരിക്കും. 

എന്നാൽ അവരുടെ കോവിഡ് -19 വാക്‌സിനേഷൻ ക്ലിനിക്കുകൾ പ്രവർത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്‌ത അപ്പോയിന്റ്‌മെന്റുകൾ അനുസരിച്ച്, അത് മുഴുവൻ സമയവും പ്രവർത്തിക്കും. 

ഉമ്മു ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ദായെൻ, ലെഗ്വൈരിയ, അൽ കഅബാൻ, അബു നഖ്‌ല, അൽ കരാന എന്നീ ഹെൽത്ത് സെന്ററുകൾ അടച്ചിടും.

ലീബൈബ്, അൽ തുമാമ, മുഅത്തിയർ ഹെൽത്ത് സെന്ററുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും പ്രത്യേക ക്ലിനിക്കുകൾ നൽകിയിരിക്കുന്ന അപ്പോയിന്റ്‌മെന്റുകൾക്കനുസരിച്ച് ലഭ്യമാകും. 

ഒഫ്താൽമോളജി ക്ലിനിക്കുകൾ ലീബൈബ്, അൽ തുമാമ, മുഅത്തിയർ ഹെൽത്ത് സെന്ററുകളിലും ഡെർമറ്റോളജി, ഇഎൻടി ക്ലിനിക്കുകൾ ലീബൈബ്, അൽ തുമാമ എച്ച്സികളിലും ദിവസവും പ്രവർത്തിക്കും.

മേയ് 2 തിങ്കളാഴ്ച എയർപോർട്ട് ഹെൽത്ത് സെന്ററിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയും മെയ് 3 ന് ചൊവ്വാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ അൽ റയ്യാനിലും മെയ് 5 വ്യാഴാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ വെസ്റ്റ് ബേയിലും വിവാഹപൂർവ ക്ലിനിക്കുകൾ പ്രവർത്തിക്കും.  

അൽ ഷിഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, മുഐതർ, അൽ റുവൈസ്, അൽ കഅബാൻ, ഉമ്മുസ്ലാൽ, ഗരാഫത്ത് അൽ റയ്യാൻ, റൗദത്ത് അൽ ഖൈൽ എന്നിവയാണ് ദിവസവും 24 മണിക്കൂറും അടിയന്തര കേസുകൾ സ്വീകരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ.

കമ്മ്യൂണിറ്റി കോൾ സെന്റർ (16000) മുഴുവൻ സമയവും അടിയന്തര കോൾ കൺസൾട്ടേഷനുകൾ നൽകും.  

കോവിഡ്-19 വാക്‌സിൻ അപ്പോയിന്റ്‌മെന്റുകൾക്കായുള്ള ഹോട്ട്‌ലൈൻ, 4027 7077, രാവിലെ 7 മുതൽ രാത്രി 11 വരെ തുടർച്ചയായി പ്രവർത്തിക്കും.  

അൽ വക്ര, അൽ തുമാമ, അബുബേക്കർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഗരാഫത്ത് അൽ റയാൻ, ലീബിയാബ്, അൽ ഖോർ ആരോഗ്യ കേന്ദ്രങ്ങൾ. എന്നിവിടങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും വൈകുന്നേരത്തെ ഷിഫ്റ്റിൽ (വൈകിട്ട് 4 മുതൽ രാത്രി 10 വരെ) മാത്രം,കോവിഡ്-19 ഡ്രൈവ് ത്രൂ സേവനങ്ങൾ ലഭ്യമാകും.   

മെഡിക്കേഷൻ ഹോം ഡെലിവറി സേവനം മെയ് 1 ഞായറാഴ്ച മുതൽ മെയ് 3 ചൊവ്വാഴ്ച വരെ ഓഫായിരിക്കും, കൂടാതെ മെയ് 4 ബുധനാഴ്ച പ്രവർത്തനം പുനരാരംഭിക്കും.

ജീവനക്കാർ മെയ് 10 മുതൽ റെഗുലർ ജോലി പുനരാരംഭിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button