ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്കൊപ്പം ലുസൈൽ ബൊളിവാർഡിലെ കൂറ്റൻ സ്ക്രീനിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ പ്രദർശിപ്പിക്കും
2022 ലോകകപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18-നു നടക്കുന്ന നടക്കുന്ന ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിൽ മെക്‌സിക്കൻ ക്ലബായ പച്ചൂക്ക സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുമ്പോൾ ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. ലുസൈൽ ബൊളിവാർഡിലെ കൂറ്റൻ സ്‌ക്രീനുകളിൽ ആരാധകർക്ക് ഫൈനൽ മത്സരം ആസ്വദിക്കാൻ കഴിയും.
ഡിസംബർ 18 ഖത്തർ ദേശീയ ദിനമായതിനാൽ ഫെസ്റ്റിവൽ മൂഡ് കൂടുതലായിരിക്കും. 1.3 കിലോമീറ്റർ നീളത്തിലുള്ള ലുസൈൽ ബൊളിവാർഡ് ആഘോഷങ്ങൾ കൊണ്ട് നിറയും. മൈലാഞ്ചി, ഫെയ്‌സ് പെയിൻ്റിംഗ്, കുട്ടികൾക്കുള്ള കളറിംഗ് സ്റ്റേഷനുകൾ, ടി-ഷർട്ട് കളറിംഗ്, അർദ (പരമ്പരാഗത നൃത്തം) ഷോകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള പരമ്പരാഗത ഖത്തറി ഗെയിമുകൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സന്ദർശകർക്ക് രുചികരമായ ഖത്തറി ഭക്ഷണവും പരീക്ഷിക്കാം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശീയ ദിനാഘോഷം ആരംഭിക്കും.
“ലുസൈൽ ബൊളിവാർഡിലെ കൂറ്റൻ സ്ക്രീനിൽ ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനലിൻ്റെ ആവേശം അനുഭവിക്കുക! ഒപ്പം ചുറ്റുമുള്ള ആവേശകരമായ ഖത്തർ ദേശീയ ദിനാഘോഷ പരിപാടികളും!” ലുസൈൽ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp