Qatar
ദോഹയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശ്ശൂര്‍ മതിലകം സ്വദേശി പള്ളിപാടത്ത് യുസഫ് ആണ് ദോഹയില്‍ നിര്യാതനായത്. 36 വയസ്സായിരുന്നു. ലുലു ലുസൈല്‍ ശാഖയില്‍ സുപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു യൂസുഫ്. പരേതനായ പള്ളിപ്പാടത്ത് മുഹമ്മദ് പിതാവും, അയിഷാബി മാതാവുമാണ്. ഷഹീനയാണ് ഭാര്യ. ഏകമകൾ ഐസ. ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ എന്നിവർ സഹോദരങ്ങളാണ്. ഇന്ന് വൈകിട്ടോടെ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി.