Qatar
ഖത്തറിൽ മലയാളി താമസമുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു

ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശി, താമസിക്കുന്ന മുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന്‍ പാറപ്പുകിഴക്കതില്‍ അബ്ദുൾ സലാം ആണ് മരിച്ചത്. 47 വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെയോടെ, മുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ, ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദോഹയിൽ ഹൗസ് ഡ്രൈവറായിരുന്നു അബ്ദുൽ സലാം. ഷൈനിയാണ് ഭാര്യ. മക്കള്‍: സാല്‍മിയ സലാം, സഫ്വാന്‍. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.