Qatar
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റാർ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചു വരാനിരിക്കെയാണ് മരണം. അൻസിയയാണ് ഭാര്യ. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv