Qatar
ഖത്തർ ജനസംഖ്യ ഒരു വർഷത്തിനുള്ളിൽ 6.4 ശതമാനം കുറഞ്ഞു.
ദോഹ: ഖത്തറിന്റെ ആകെ ജനസംഖ്യ 26,28512 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 6.4 ശതമാനത്തിന്റെ വാർഷിക കുറവ് ആണ് രേഖപ്പെടുത്തുന്നത്. 0.7 ശതമാനത്തിന്റെ പ്രതിമാസ ജനസംഖ്യ ഇടിവ് കൂടിയാണ് ഈയൊരു കാലയളവിൽ ഖത്തറിൽ ഉണ്ടായത്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (PSA) യുടേതാണ് വെളിപ്പെടുത്തൽ.
ഖത്തർ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ 2021 മെയ് 31 വരെയുള്ള കണക്കാണിതെന്ന് PSA വെബ്‌സൈറ്റ് അറിയിക്കുന്നു. അതേ സമയം ഇക്കാലയളവിൽ ഖത്തറിന് പുറത്ത് ജീവിക്കുന്ന ഖത്തരികളുടെയോ ഖത്തർ അതിർത്തിക്ക് പുറത്തുള്ള റസിഡന്റ്‌സ് അടക്കം മാറ്റാരുടെയുമോ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല.