Qatar

ഹമദ് എയർപോർട്ടിൽ വീണ്ടും യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ)യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത് കസ്റ്റംസ് വകുപ്പ്. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് പരിശോധനയിൽ 7,476 ക്യാപ്റ്റഗൺ ഗുളികകളും 161.7 ഗ്രാം ഭാരമുള്ള ഗുളിക പൊടിയുമാണ് പിടിച്ചെടുത്തത്.

യാത്രികന്റെ ബാഗിന്റെ അടിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 31 നും, ഖത്തറിലെത്തിയ യാത്രക്കാരിൽ നിന്ന് വിവിധതരം മയക്കുമരുന്ന് വസ്തുക്കൾ അബു സമ്ര അതിർത്തിയിലെ കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു. യാത്രക്കാരുടെ സ്വകാര്യ ബാഗുകളിലും മറ്റുചിലത് അവരുടെ ശരീരത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ..

പരിശോധനയിൽ 11 നാർക്കോട്ടിക് ലിറിക്ക ഗുളികകൾ, 121 ഗ്രാം ഹാഷിഷ്, 45 വ്യത്യസ്ത തരം മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button