Qatar
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു
![](https://qatarmalayalees.com/wp-content/uploads/2021/11/image_editor_output_image1790161168-1636726715920-720x470.jpg)
![](https://qatarmalayalees.com/wp-content/uploads/2021/11/image_editor_output_image1790161168-1636726715920-720x470.jpg)
ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി തൊയക്കാവ് അമ്പലത്ത് വീട്ടിൽ നിയാസ് ആണ് മരണപ്പെട്ടത്. 32 വയസ്സായിരുന്നു. മകന്റെ പിറന്നാളാഘോഷങ്ങൾക്കിടെ വ്യാഴാഴ്ച്ച വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ട നിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിയാസിനൊപ്പം ഭാര്യ ഷെഫിയും ആറും മൂന്നും വയസ്സുള്ള മക്കളും കൂടെയുണ്ടായിരുന്നു.
അബ്ദുൽ അസീസ് പിതാവും നൂർജഹാൻ മാതാവുമാണ്. സഹോദരൻ നവാസ് ഖത്തറിലുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.