Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് താഴെ കമ്മന മുഹമ്മദലി (51) യാണ് മരിച്ചത്. കമ്മന കുഞ്ഞബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകനാണ്. സറീനയാണ് ഭാര്യ. മക്കള് അസ്ന, അദ്നാൻ, അബ്ദുല്ല, ആഫിയ, അസീം. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r