ത്രിദിന ഈദ് പരിപാടികൾ പ്രഖ്യാപിച്ച് അൽ ഷഖാബ് സെന്റർ
ദോഹയിലെ പ്രശസ്തമായ കുതിരസവാരി കേന്ദ്രമായ അൽ ഷഖാബ് വരാനിരിക്കുന്ന ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ത്രിദിന പരിപാടികൾ പ്രഖ്യാപിച്ചു. ജൂൺ 29 മുതൽ ജൂലൈ 1 വരെ, വൈകുന്നേരം 4:00 നും 8:00 നും ഇടയിൽ, അൽ ഷഖാബ് ഇൻഡോർ അരീനയിൽ, എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ സ്വാഗതം ചെയ്ത് കൊണ്ടാണ് പരിപാടികൾ.
പങ്കെടുക്കുന്നവർക്ക് കുതിര സവാരി, അമ്പെയ്ത്ത്, ഹോഴ്‌സ് ചിൽ സോൺ മുതലായവ ഒരുക്കിയിട്ടുണ്ട്. കുതിരസവാരിയുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു കളിപ്പാട്ട ഷോപ്പും ഇവന്റിന്റെ സവിശേഷതയാണ്.
വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകതയും ഭാവനയും പ്രദർശിപ്പിക്കാനും കല, കരകൗശല പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയും. ഫെയ്‌സ് പെയിന്റിങ് മുതൽ ഹെന്ന ആർട്ടും ഭക്ഷണ പാനീയ വിതരണവും വരെ ഇവന്റിന്റെ ഭാഗമാകും. ഇവന്റിനായി നിങ്ങൾക്ക് https://forms.gle/P5fEdE19TQG8yFuw5 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം
കുട്ടികൾക്കായി, മൈ പോണി, വോൾട്ടിംഗ് ക്ലാസുകൾ, ബിഗിന്നേഴ്‌സ് റൈഡിംഗ് ക്ലാസ് എന്നീ മൂന്ന് പ്രത്യേക ആക്ടിവിറ്റികൾ സംഘടിപ്പിക്കും. ഇവയ്ക്കെല്ലാം മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്, നിങ്ങൾക്ക് http://alshaqabschool.com/ എന്ന ലിങ്ക് വഴിയോ EED ഓഫീസിലെ enquiry വഴിയോ രജിസ്റ്റർ ചെയ്യാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi