Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തീരുർ പയ്യനങ്ങാടി തങ്ങൾസ് റോഡ് ജാബിർ (39) ആണ് മരിച്ചത്. 12 വർഷമായി ഖത്തറിലുള്ള ജാബിർ കഴിഞ്ഞ 4 വർഷമായി ലിമോസിൻ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: സിദ്ദിഖ്, ഭാര്യ: ഫെമിന കണ്ടാത്തിയിൽ. മുഹമ്മദ് ഫഹദ് (12), മുഹമ്മദ് ഫാൻ (10), ജെസ മറിയം (3) എന്നിവർ മക്കളാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv