Qatar

റോഡിൽ കാർ റേസ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ

ദോഹ റോഡിൽ റേസിങ്ങിലേർപ്പെട്ട രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ അറസ്റ്റ് ചെയ്തു. അൽ മജ്ദ് റോഡിലാണ് ഡ്രൈവർമാർ സ്ട്രീറ്റ് റേസിംഗിൽ ഏർപ്പെട്ടത്.

ഡ്രൈവർമാർ പരസ്പരം മത്സരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് അധികാരികൾ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.

ഇരുവർക്കുമെതിരെ നടപടികൾ സ്വീകരിച്ചു വരികയാണ്. ഖത്തറിലെ റോഡുകളിൽ അനുമതി ഇല്ലാത്ത റേസിംഗ് ഉൾപ്പെടെയുള്ളവ ട്രാഫിക് കുറ്റകൃത്യമാണ്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button