Qatar

ലുസൈലിലെ ഈദ് ഫെസ്റ്റിന് ഇന്ന് സമാപനം

ലുസൈൽ ബൊളിവാർഡിലെ ഈദ് ഫെസ്റ്റിവൽ ഇന്നുവരെ നീട്ടിയതായി ലുസൈൽ സിറ്റി അറിയിച്ചു. ഈദിന്റെ കഴിഞ്ഞ ദിവസങ്ങളിൽ, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന വൻ ജനക്കൂട്ടത്തിന് ലുസൈൽ സാക്ഷ്യം വഹിച്ചു.

ഈദ് അൽ ഫിത്തർ ആഘോഷങ്ങൾ ഏപ്രിൽ 27 വരെ തുടരുമെന്ന് ആദ്യം ലുസൈൽ സിറ്റി പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 22 ന് ഈദിന്റെ രണ്ടാം ദിവസം ആരംഭിച്ച പരിപാടിയിൽ പരേഡുകൾ, സ്റ്റേജ് ഷോകൾ, തെരുവ് വിനോദങ്ങൾ, ഡ്രോൺ ഷോകൾ, ബിഗ് ഫെതർ ഷോകൾ, മിക്കി മൗസ് ജഗ്ലർമാർ, ലൈവ് മ്യൂസിക് കച്ചേരികൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങി നിരവധി പരിപാടികളാൽ സമ്പന്നമായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button