2026 ലോകകപ്പിനുള്ള യോഗ്യത റൌണ്ട് 2 മത്സരമായ ഇന്ത്യ vs ഖത്തർ ഒഡിഷ കലിംഗ സ്റ്റേഡിയത്തിൽ പൂർത്തിയായി. കളി മുഴുവൻ സമയം പിന്നിടുമ്പോൾ ഇന്ത്യക്കെതിരെ ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് ഖത്തറിന്റെ വിജയം.
ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഇന്ത്യ ഖത്തറിനെ തോൽപ്പിച്ചാൽ 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇടം നേടാനുള്ള സാധ്യതയാണ് ഉണ്ടായിരുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ 2027 എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും.
ചരിത്രത്തിൽ ഇത് വരെയും ഇന്ത്യ ഖത്തറിനോട് ജയിച്ചിട്ടില്ല. എന്നാൽ 2019 ൽ നടന്ന മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് സമനില പിടിച്ചു ഞെട്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇത് വരെ നടന്ന 4 മത്സരങ്ങളിൽ ഖത്തറിന് 3 വിജയവും ഒരു സമനിലയും എന്ന നിലയിലാണ് നിലവിൽ റിസൾട്ട് നില.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv