Qatar

ഫെബ്രുവരി 22 സ്ട്രീറ്റ് താൽക്കാലികമായി അടക്കും

ഏപ്രിൽ 22 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ അൽ ഗരാഫ (പാസ്‌പോർട്ട്) ഇന്റർചേഞ്ചിൽ നിന്ന് ദോഹയിലേക്കുള്ള ഫെബ്രുവരി 22 സ്ട്രീറ്റ് താൽക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു

കാൽനട പാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടൽ.

അഷ്ഗൽ റോഡിൽ നിന്നും ഖലീഫ ബൊളിവാർഡിൽ നിന്നും വരുന്ന റോഡ് ഉപഭോക്താക്കൾക്ക് താനി ബിൻ ജാസിം സ്ട്രീറ്റിലെ സബാഹ് അൽ അഹമ്മദ് കോറിഡോറിലൂടെ ഫെബ്രുവരി 22 സ്ട്രീറ്റിലേക്ക് ചേരാൻ, ഇടത്തേക്ക് തിരിഞ്ഞ് മക്ക അൽ മുഖറമ സ്ട്രീറ്റിലേക്ക് പോകാമെന്ന് അഷ്‌ഗാൽ നിർദ്ദേശിച്ചു.

https://twitter.com/PeninsulaQatar/status/1516318178309193730?t=XumCT5HfJ2zirlb9iLas4A&s=19

Related Articles

Back to top button